ജാമിഅഃ നൂരിയ്യ ഡയമണ്ട് ജൂബിലിയോടനുബന്ധിച്ച് ജിദ്ദ ഓസ്ഫോജ്ന സംഘടിപ്പിച്ച ഐക്യ ദാർഢ്യ സംഗമത്തിൽ അബ്ദുസ്സലാം ഫൈസി ഒളവട്ടൂർ മുഖ്യ പ്രഭാഷണം നടത്തുന്നു
ജിദ്ദ: ദക്ഷിണേന്ത്യയിലെ പ്രമുഖ ഇസ്ലാമിക കലാലയമായ പട്ടിക്കാട് ജാമിഅഃ നൂരിയ അറബിക്കോളേജിന്റെ ഡയമണ്ട് ജൂബിലി - സനദ് ദാന മഹാ സമ്മേളനത്തിന് ജിദ്ദ 'ഓസ്ഫോജ്ന'യുടെ ആഭിമുഖ്യത്തില്‍ ഐക്യദാര്‍ഢ്യ സദസ്സ് സംഘടിപ്പിച്ചു.
ബാഗ്ദാദിയ്യ എസ് ഐ സി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന സംഗമം സമസ്ത ഇസ്ലാമിക് സെന്റര്‍ സഊദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങള്‍ ഐദറൂസി മേലാറ്റൂര്‍ ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ മത വൈജ്ഞാനിക രംഗത്ത് നിശബ്ദ വിപ്ലവം സൃഷ്ടിച്ച ജാമിഅഃ നൂരിയ ഇന്ന് ആഗോള പ്രശസ്ത സ്ഥാപനമായി മാറിയതായി അദ്ദേഹം പറഞ്ഞു. ആത്മാര്‍ത്ഥതയും നിസ്വാര്‍ത്ഥരുമായ ഉലമ - ഉമറാക്കള്‍ നേതൃത്വം നല്കിയ ഈ സ്ഥാപനം വിജ്ഞാനത്തിന്റെ കെടാ വിളക്കായി എന്നും ശോഭിക്കുമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
പ്രമുഖ ഖുര്‍ആന്‍ പണ്ഡിതനും ജാമിഅഃ നൂരിയ പ്രൊഫസറുമായ അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തി. ഭൗതിക പ്രതിഭാസങ്ങളെപ്പറ്റി ചിന്തിക്കാനും പഠിക്കാനുമാണ് ഇസ്ലാം ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യരുടെ സ്വതന്ത്ര ചിന്തക്ക് ഇസ്ലാം എതിരല്ലെന്നും ചിന്തിക്കാനാണ് ഖുര്‍ആന്‍ ഇടയ്ക്കിടെ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ദൈവികമായ കാര്യങ്ങള്‍ പ്രവാചകന് പറഞ്ഞത് വിശ്വസിക്കണമെന്നും അദ്ദേഹം വിശദീകരിച്ചു.
ജാമിഅഃ തവാസുല്‍ ജിദ്ദ കമ്മിറ്റിക്ക് രൂപം നല്കിയ പരിപാടിയില്‍ എസ് ഐ സി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് അന്‍വര്‍ തങ്ങള്‍ കല്പകഞ്ചേരി അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ ദാരിമി ആലമ്പാടി, അന്‍വര്‍ സാദിഖ് ഫൈസി എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ജാമിഅഃ നൂരിയ പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയായ ഓസ്ഫോജ്ന ജിദ്ദ ചാപ്റ്റര്‍ പ്രസിഡന്റ് മൊയ്ദീന് കുട്ടി ഫൈസി പന്തല്ലൂര്‍ സ്വാഗതവും ജഅഫര്‍ ഫൈസി കാളാവ് നന്ദിയും പറഞ്ഞു.
Content Highlights: Jamiah Nuria Diamond Jubilee
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..