Photo: Pravasi mail
ജിദ്ദ: ഇന്ത്യന്‍ സ്കൂള്‍ പാരന്റ്സ് ഫോറം (ഇസ്പാഫ്) ക്വിസ് ഇന്ത്യ മത്സരം 2023 സംഘടിപ്പിക്കുന്നു. മൂന്നു ഘട്ടങ്ങളിലായാണ് മത്സരം.
ആദ്യ ഘട്ടം ജനുവരി 14-ന് രാവിലെ 10-ന് ജിദ്ദ ദാര്‍ അല്‍ മാജിദ് ഇന്റര്‍നാഷണല്‍ സ്കൂളില്‍ നടക്കും. രണ്ടും മൂന്നും ഘട്ടങ്ങള്‍ ജനുവരി 27-ന് ആയിരിക്കും നടക്കുക. ഇന്ത്യന്‍ ചരിത്രം, ഭൂമിശാസ്ത്രം, സംസ്കാരം, കായികം എന്നിവക്കു പുറമെ നിലവിലെ പൊതു വിഷയങ്ങളും ഉള്‍പ്പെടുന്നതായിരിക്കും ചോദ്യം. ആറ് മുതല്‍ എട്ടു വരെ ക്ലാസുകളിലെ വിദ്യാര്‍ഥികളെ ജൂനിയര്‍ വിഭാഗത്തിലും 9 മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികളെ സീനിയര്‍ വിഭാഗത്തിലും ആയിരിക്കും ഉള്‍പ്പെടുത്തുക.
സൗദി അറേബ്യയില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. താല്പര്യമുള്ളവര് ജനുവരി 12-നുള്ളിലായി https://tinyurl.com/ISPAFQUIZ23 ലിങ്കില്‍ പേര് രിജിസ്റ്റര്‍ ചെയ്യണമെന്ന് പ്രോഗ്രാം കണ്‍വീനര്‍മാരായ സാഹിര്‍ഷായും ബുഷെയിറും അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0567935803, 0567677358 നമ്പറുകളില്‍ ബന്ധപ്പെടാം.
Content Highlights: Ispaf Quiz India competition 2023
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..