മാം ഐ.സി.സി ഡയറക്ടർ ഡോ അബ്ദുൽ വാഹിദ് അൽ മസ്‌റൂ ഈ എക്‌സിബിഷൻ ഉദ്ഘാടനം ചെയ്യുന്നു.
ദമാം: ശരീഅ കോടതിക്ക് സമീപമുള്ള ദമ്മാം ഐ.സി.സി ഇഫ്താര്‍ ടെന്റില്‍ ദമാം ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ യുവജന വിഭാഗം സംഘടിപ്പിക്കുന്ന ഇസ്ലാമിക്ക് എക്‌സിബിഷന് തുടക്കമായി. ദമാം ഐ.സി.സി ഡയറക്ടര്‍ ഡോ അബ്ദുല്‍ വാഹിദ് അല്‍ മസ്‌റൂ ഈ എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്തു. ഐ.സി.സി പ്രബോധന വിഭാഗം തലവന്‍ മുബാറക് ഫാഇസ്, അബ്ദുല്‍ ജബ്ബാര്‍ മദീനി ,നൗഷാദ് തൊളിക്കോട്,ഫൈസല്‍ കൈതയില്‍ എന്നിവര്‍ സംസാരിച്ചു .
മനുഷ്യ ജീവിതത്തിന്റെ ആരംഭം മുതല്‍ മരണം വരെയുള്ള കാര്യങ്ങളില്‍ വിശുദ്ധ ഖുര്‍ ആന്‍ അധ്യാപനങ്ങള്‍ വിവരിക്കുന്ന എക്‌സിബിഷന്‍ ശ്രദ്ധേയമായി. മലയാളം വിഭാഗം ദിവസേന നടത്തുന്ന വിജ്ഞാന സദസ്സ്, നോമ്പു തുറ വിരുന്ന് എന്നിവയില്‍ പങ്കെടുക്കാന്‍ എത്തുന്ന വിശ്വാസികള്‍ക്കും പൊതു ജനങ്ങള്‍ക്കും എല്ലാ ദിവസവും വൈകീട്ട് 4 മണി മുതല്‍ എക്‌സിബിഷന്‍ സന്ദര്‍ശിക്കാം. വിവിധ വിഷയങ്ങളില്‍ ദിവസേനയുള്ള മത പ്രഭാഷണങ്ങള്‍, വാരാന്ത്യ നിശാ പഠന സംഗമം, യൂത്ത് മീറ്റ് തുടങ്ങി വിവിധ ദഅവാ പരിപാടികള്‍ നോമ്പു തുറ ടെന്റില്‍ നടന്നു വരുന്നതായി ഐസിസി മലയാള വിഭാഗം അറിയിച്ചു
Content Highlights: Islamic Exhibition started at Dammam Nombu Tura Tent
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..