സാംസ്‌കാരികം, ടൂറിസം, കായിക മേഖലകള്‍ക്ക് കിരീടാവകാശി നിക്ഷേപ ഫണ്ട് പ്രഖ്യാപിച്ചു


ജാഫറലി പാലക്കോട്

മുഹമ്മദ് ബിൻ സൽമാൻ

റിയാദ്: രാജ്യത്തുടനീളം സാംസ്‌കാരം, ടൂറിസം, വിനോദം, കായിക മേഖലകള്‍ക്ക് സുസ്ഥിര അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ ലക്ഷ്യമിട്ടുടുന്ന ഇ.ഐ.എഫ് ഫണ്ട് പ്രധാനമന്ത്രിയും ഇവന്റ്സ് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന്റെ (ഇഐഎഫ്) ചെയര്‍മാനുമായ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചു.

പ്രാദേശിക വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനും വിദേശ നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിനും വിഷന്‍ 2030 ന്റെ ഊര്‍ജജ്വസലമായ സമൂഹത്തിന്റെ ലക്ഷ്യത്തിലേക്ക് സംഭാവന നല്‍കുന്നതിനും തന്ത്രപരമായ പങ്കാളിത്തം സൃഷ്ടിക്കാനുമാണ് ഫണ്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ഇ.ഐ.എഫ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന പദ്ധതി 2030-ഓടെ 35-ലധികം വേദികളുടെ ആശയം രൂപപ്പെടുത്തുകയും ധനസഹായം നല്‍കുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്യും. വിവിധ മേഖലകളില്‍ രാജ്യത്തെ ആഗോള ഹബ്ബായി മാറ്റുക എന്നതാണ് ഇ.ഐ.എഫിന്റെ പ്രധാന ലക്ഷ്യം. ദേശീയ പരിപാടികള്‍ക്കായി ലോകോത്തര നിലവാരത്തിലുള്ള സുസ്ഥിര അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും. രാജ്യത്തിന്റെ സാമ്പത്തിക വൈവിധ്യവല്‍ക്കരണ ശ്രമങ്ങളെ പിന്തുണയ്ക്കും. 2023-ഓടെ ആദ്യ ആസ്തി എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഇന്‍ഡോര്‍ അരീനകള്‍, ആര്‍ട്ട് ഗാലറികള്‍, തിയേറ്ററുകള്‍, കോണ്‍ഫറന്‍സ് സെന്ററുകള്‍, കുതിരപ്പന്തയ ട്രാക്കുകള്‍, ഓട്ടോ റേസിംഗ് ട്രാക്കുകള്‍, മറ്റ് ഇവന്റ് സൗകര്യങ്ങള്‍ എന്നിവ ഇ.ഐ.എഫ് ലക്ഷ്യമുടുന്നുണ്ട്.

രാജ്യത്തിന്റെ സുസ്ഥിര അജണ്ടയുമായി യോജിപ്പിച്ച് ഏറ്റവും ഉയര്‍ന്ന പാരിസ്ഥിതി, സാമൂഹിക, ഭരണ മാനദണ്ഡങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ഫണ്ട് പ്രതിജ്ഞാബദ്ധമാണ്. ഇ.ഐ.എഫ് തന്ത്രം മൂന്ന് പ്രധാന സ്തംഭങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചായിരിക്കും. അതില്‍ പരിസ്ഥിതി മെച്ചപ്പെടുത്തുക, സമൂഹങ്ങളെ ഉത്തേജിപ്പിക്കുക, ശക്തമായ ഭരണം നിലനിര്‍ത്തുക എന്നിവ ഉള്‍പ്പെടുന്നു.വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിനും അതിന്റെ നിക്ഷേപ പോര്‍ട്ട്ഫോളിയോ ശക്തിപ്പെടുത്തുന്നതിനും വരുമാനത്തിലും ആസ്തികളിലും സുസ്ഥിര വളര്‍ച്ച കൈവരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള സാമ്പത്തിക നിലവാരം നിലനിര്‍ത്തുന്നതിനും ഫണ്ട് പ്രതിജ്ഞാബദ്ധമാണ്.

സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിനും എണ്ണ ഇതര ജിഡിപിയുടെ വിഹിതം വര്‍ധിപ്പിക്കുന്നതിനും, വാര്‍ഷിക ജിഡിപിയില്‍ ടൂറിസം മേഖലയുടെ സംഭാവനയെ 2030-ഓടെ 3 ശതമാനത്തില്‍നിന്നും 10 ശതമാനമായി പിന്തുണയ്ക്കുന്നതിനും ഇ.ഐ.എഫ് വിഷന്‍ 2030 സംഭാവന അര്‍പ്പിക്കും. കൂടാതെ, 2030-ഓടെ 100 ദശലക്ഷത്തിലധികം സന്ദര്‍ശകരെ സൗദിയിലേക്ക് ആകര്‍ഷിക്കുകയും ലോകത്തെ ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന രാജ്യങ്ങളിലൊന്നാക്കി സൗദി അറേബ്യയെ ഒരു ആഗോള വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിനെ ഇഐഎഫ് സഹായിക്കും. ആവശ്യമായ സുസ്ഥിര വേദികള്‍ വികസിപ്പിച്ചുകൊണ്ട് വ്യക്തികളുടെയും കുടുംബങ്ങളുടെയും ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിടുന്ന രാജ്യത്തിന്റെ നിലവാരമുള്ള ജീവിത പരിപാടിയുമായി ഇതിനെ ബന്ധിപ്പിക്കും.

അടിസ്ഥാന വികസനതിന് 2045 ഓടെ 28 ബില്യണ്‍ സൗദി റിയാലാണ് നേരിട്ടുള്ള വിദേശ നിക്ഷേപ ഫണ്ട് പ്രതീക്ഷിക്കുന്നത്. സ്വകാര്യ, പൊതുമേഖലകള്‍ തമ്മിലുള്ള പങ്കാളിത്തം പരിപോഷിപ്പിക്കുക, ഇവന്റ് വ്യവസായത്തില്‍ തന്ത്രപരമായ പങ്കാളിത്തത്തിന് അനുകൂലമായ അന്തരീക്ഷം ഉറപ്പാക്കുകയും വര്‍ദ്ധിപ്പിക്കുകയും ചെയ്ത് പൗരന്മാര്‍ക്ക് തൊഴില്‍ അവസരങ്ങളുടെ എണ്ണം വര്‍ദ്ദിപ്പിക്കുവാനും ലക്ഷ്യമിടുന്നുണ്ട്

Content Highlights: investment funds for the cultural, tourism and sports sectors


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


shashi tharoor, droupadi murmu

1 min

രാഷ്ട്രപതിയിലൂടെ BJP അടുത്ത തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു; ദ്രൗപദി മുര്‍മുവിനെതിരെ ശശി തരൂര്‍

Jan 31, 2023

Most Commented