ഒക്ടോബര്‍ മാസത്തില്‍ സൗദിയിലെ പണപ്പെരുപ്പ നിരക്ക് 3 ശതമാനമായി കുറഞ്ഞു


പ്രതീകാത്മക ചിത്രം |ഫോട്ടോ:AFP

റിയാദ്: ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിറ്റിക്സ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, കഴിഞ്ഞ മെയ് മാസത്തിന് ശേഷം ആദ്യമായി മാസാടിസ്ഥാനത്തില്‍ സൗദിയിലെ പണപ്പെരുപ്പത്തില്‍ കുറവുണ്ടായി. 2022 ഒക്ടോബറില്‍ പണപ്പെരുപ്പ നിരക്ക് 3.1 ശതമാനമായി കുറഞ്ഞിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

വാര്‍ഷിക അടിസ്ഥാനത്തില്‍, സൗദി അറേബ്യയിലെ പണപ്പെരുപ്പ നിരക്ക് കഴിഞ്ഞ വര്‍ഷം അതിനുമുമ്പത്തെ വര്‍ഷത്തേക്കാള്‍ മൂന്ന് ശതമാനമായി കുറഞ്ഞു. വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം ഭക്ഷ്യ-പാനീയങ്ങളുടെ വിലയില്‍ 4.4 ശതമാനം വര്‍ദ്ധനയും ഭവനം, വെള്ളം, വൈദ്യുതി, ഗ്യാസ്, മറ്റ് ഇന്ധനങ്ങള്‍ എന്നിവയുടെ നിരക്കുകളില്‍ 3.3 ശതമാനം വര്‍ദ്ധനയും ഉണ്ടായിട്ടുണ്ട്.

ഭക്ഷ്യസാധനങ്ങളുടെ വില 4.6 ശതമാനം വര്‍ധിപ്പിച്ചതായി അതോറിറ്റി വിശദീകരിച്ചു. കോഴി, ഇറച്ചി എന്നിവയുടെ വിലയില്‍ 6.1 ശതമാനവം വര്‍ദ്ദനവും ഉണ്ടായിട്ടുണ്ട്. വീട്ടുവാടക, വെള്ളം, വൈദ്യുതി, ഗ്യാസ് എന്നിവയില്‍ 3.7 ശതമാനം വര്‍ധനയുണ്ടായതായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്ധന വര്‍ധനവ് 0.9 ശതമാനവും വര്‍ധിച്ചു. ഉപഭോക്തൃ വില സൂചിക മുന്‍ മാസത്തെ അപേക്ഷിച്ച് 0.2 ശതമാനത്തിന്റെ നേരിയ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.


Content Highlights: inflation rate in saudi arabia reduced to 3 percent in month of october


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented