ലഹരി വ്യാപനത്തെ ഒറ്റക്കെട്ടായി ചെറുക്കുക; ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദ ജാഗ്രത സദസ്സ്


ഇന്ത്യൻ ഇസ്ലാഹി സെന്റർ ജിദ്ദ ജാഗ്രത സദസ്സ്

ജിദ്ദ : ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദയുടെ 40-ാം വാര്‍ഷികത്തിന്റെ ഭാഗമായി 'കൈകോര്‍ക്കാം ലഹരിക്കെതിരെ' എന്ന പേരില്‍ ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു. ഷറഫിയയിലെ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജിദ്ദയിലെ വിവിധ മതസംഘടനാ പ്രതിനിധികള്‍ സംസാരിച്ചു. സമൂഹത്തെ ബാധിച്ച ഒരു പൊതു തിന്മയായി ലഹരിയെന്ന വിപത്തിനെ കാണുകയും പൊതുജന പ്രാതിനിധ്യമുള്ള പ്രവര്‍ത്തനങ്ങളും ജാഗ്രതാ സമിതികളും രൂപീകരിച്ച് മഹല്ല് കമ്മിറ്റികളും സംഘടനകളും മറ്റ് കൂട്ടായ്മകളും ഈ തിന്മയുടെ അടിവേര് അറുത്ത് മാറ്റാന്‍ സമരത്തിനിറങ്ങണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു.

ബുദ്ധിയെ മറയ്ക്കുന്ന എല്ലാ പദാര്‍ത്ഥങ്ങളും ഒരു പോലെ ലഹരിയായി കണ്ട്, ലഹരിക്കെതിരെ ബോധവത്കരണം നടത്താതെ ലഹരിയെന്ന സാമൂഹ്യവിപത്തിനെ ചെറുക്കാന്‍ സാധ്യമല്ല. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കേവലം തൊലിപ്പുറത്തുള്ള ചികിത്സയാകാതിരിക്കണം. മദ്യമടക്കം എല്ലാ ലഹരി ഉപയോഗവും സാമൂഹിക തിന്മയാണ്. മദ്യശാലകള്‍ക്ക് അനിയന്ത്രിതമായി ലൈസന്‍സ് അനുവദിക്കുകയും മറുഭാഗത്ത് ലഹരിക്കെതിരെ ക്യാംപയിന്‍ സംഘടിപ്പിക്കുയും ചെയ്യുന്നത് ഇരട്ടത്താപ്പാണ്. മനുഷ്യന്റെ ശുദ്ധവും സഹജവുമായ പ്രകൃതിയെ തകര്‍ക്കുന്ന മദ്യപാനവും മറ്റ് ലഹരി വസ്തുക്കളുടെ ഉപയോഗവും പൂര്‍ണ്ണമായും നിരോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു.



ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദ പ്രബോധകന്‍ ശമീര്‍ സ്വലാഹി നിയന്ത്രിച്ച പരിപാടി അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് ഡയറക്ടര്‍ അഹമ്മദ് ആലുങ്ങല്‍ ഉദ്ഘാടനം ചെയ്തു. ഇഖ്ബാല്‍ ത്രിക്കരിപ്പൂര്‍ (വിസ്ഡം ജിദ്ദ ), അബ്ദുല്‍ നാസര്‍ ചാവക്കാട് (ഐ ഡി സി), സല്‍മാന്‍ ദാരിമി ( സമസ്ത ഇസ്ലാമിക് സെന്റര്‍ ), അനീസ് കെ. എം (കെ ഐ ജി), തമീം അബ്ദുള്ള (യൂത്ത് ഇന്ത്യ), അബ്ദുല്‍ ഗഫൂര്‍ വളപ്പന്‍ എന്നിവര്‍ സംസാരിച്ചു .

Content Highlights: India islahi center


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented