പ്രതീകാത്മക ചിത്രം
റിയാദ്: പൊതുഗതാഗത ബസ് ഡ്രൈവര്‍മാര്‍ തുടര്‍ച്ചയായി നാലര മണിക്കൂറിലധികം ജോലി ചെയ്യുന്നത് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (പിടിഎ) വിലക്കി.
ഡ്രൈവര്‍മാരുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും റോഡപകടങ്ങള്‍ ഒഴിവാക്കുന്നതിനുമായി പി.ടി.എ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ ഒന്നാണ് പബ്ലിക് ബസ് ഡ്രൈവര്‍മാര്‍ക്ക് ഒരേസമയം നാലര മണിക്കൂറിലധികം ഡ്രൈവ് ചെയ്യരുതെന്നത്.
ഗതാഗത സേവനങ്ങളുടെ നിലവാരം ഉയര്‍ത്താനും ഇത് ലക്ഷ്യമിടുന്നുണ്ട്. ഗുണഭോക്താക്കള്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ കാര്യക്ഷമതയും ഗുണനിലവാരവും മെച്ചപ്പെടുത്തുന്നത് ഉറപ്പുനല്‍കുന്ന വിധത്തില്‍, റോഡ് ഗതാഗതത്തിന്റെ സുരക്ഷയും രാജ്യത്തിനുള്ളില്‍ ഡ്രൈവര്‍മാര്‍ക്ക് നല്ല ഗതാഗത അന്തരീക്ഷം പ്രദാനം ചെയ്യും.
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, നാലര മണിക്കൂര്‍ ഡ്രൈവ് ചെയ്ത ശേഷം ഡ്രൈവര്‍മാരുടെ ഭാരം ലഘൂകരിക്കുന്നതിന് ഡ്രൈവര്‍മാര്‍ 45 മിനിറ്റ് നേരം വിശ്രമത്തിനായി സേവനം നിര്‍ത്തിവയ്ക്കണം. വാഹനം സ്റ്റോപ്പ് ചെയ്യുന്ന സമയത്ത് ആദ്യ തവണ 15 മിനിറ്റില്‍ കുറയാതെയും തുടര്‍ച്ചയായി 30 മിനുട്ടും ഇടയ്ക്കിടെ വിഭജിക്കാവുന്നതാണ്. വിശ്രമത്തിനായി അനുവദിക്കുന്ന സമയത്ത് ഡ്രൈവര്‍ മറ്റ് ജോലികളൊന്നും ചെയ്യാന്‍ പാടില്ല.
24 മണിക്കൂര്‍വരെയുള്ള ഡ്രൈവിംഗ് ദൈര്‍ഘ്യം ഒമ്പത് മണിക്കൂറില്‍ കൂടരുത്. ആഴ്ചയില്‍ രണ്ട് തവണ പരമാവധി 10 മണിക്കൂര്‍ വരെ നീട്ടാവുന്നതാണെന്നും അതോറിറ്റി വ്യവസ്ഥ ചെയ്തു. ആഴ്ചയിലെ ഡ്രൈവിംഗ് ദൈര്‍ഘ്യം 56 മണിക്കൂറില്‍ കൂടരുതെന്നും തുടര്‍ച്ചയായി രണ്ടാഴ്ചയില്‍ ഡ്രൈവിംഗ് സമയം 90 മണിക്കൂറില്‍ കൂടരുതെന്നും അതോറിറ്റി വ്യകതമാക്കിയിട്ടുണ്ട്.
ആദ്യ വിശ്രമ കാലയളവ് അവസാനിച്ച് 24 മണിക്കൂറില്‍ കൂടാത്ത കാലയളവിനുള്ളില്‍ ഡ്രൈവര്‍ ഈ കാലയളവ് ആസ്വദിക്കുകയാണെങ്കില്‍ ഡ്രൈവറുടെ പ്രതിദിന വിശ്രമ കാലയളവ് തുടര്‍ച്ചയായി 11 മണിക്കൂറില്‍ കുറവായിരിക്കരുത്.
റോഡ് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായി പ്രത്യേക ഗതാഗത, വാടക, ഗൈഡഡ് ബസുകള്‍, അന്താരാഷ്ട്ര ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ എന്നിവയുടെ ഡ്രൈവര്‍മാര്‍ക്ക് രാജ്യത്തിനുള്ളില്‍ നല്ല തൊഴില്‍ അന്തരീക്ഷം നല്‍കുക എന്ന ലക്ഷ്യത്തോടെ പരമാവധി കുറഞ്ഞ ദൈനംദിന, പ്രതിവാര ഡ്രൈവിംഗ് സമയവും, വിശ്രമ സമയവും പിടിഎ നിശ്ചയിച്ചിട്ടുണ്ട്.
ഡ്രൈവറുടെ ആഴ്ചതോറുമുള്ള വിശ്രമം തുടര്‍ച്ചയായി 45 മണിക്കൂറില്‍ കുറയാത്തതും പരമാവധി ആറ് പ്രവൃത്തി ദിവസങ്ങളില്‍ കുറയാത്തതുമായിരിക്കണമെന്ന് അതോറിറ്റി വ്യക്തമാക്കി.
റോഡ് സുരക്ഷ കണക്കിലെടുത്ത്, സുരക്ഷിതവും ഉചിതവുമായ സ്റ്റോപ്പിംഗ് സ്ഥലത്ത് എത്താന്‍ ഡ്രൈവര്‍ക്ക് പരമാവധി ഡ്രൈവിംഗ് കാലയളവ് 30 മിനിറ്റോ 50 കിലോമീറ്ററോ കവിഞ്ഞേക്കാം. ബസിനുള്ളില്‍ വിശ്രമിക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ടെങ്കിലും, ബസ് ഓടുമ്പോള്‍ ദിവസേനയുള്ള വിശ്രമം കണക്കാക്കുന്നില്ലെന്നും ദിവസേനയും ആഴ്ചയിലേയും വിശ്രമവേളകള്‍ ബസിനു പുറത്ത് ചെലവഴിക്കണമെന്നും അതോറിറ്റി സൂചിപ്പിച്ചു.
ഡ്രൈവിംഗ് സമയം, ദൈനംദിന, പ്രതിവാര വിശ്രമ സമയം എന്നിവയുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച നിയമങ്ങളും ചട്ടങ്ങളും ഡ്രൈവര്‍മാര്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യം പിടിഎ അടിവരയിട്ടു.
Content Highlights: In Saudi Arabia, public bus drivers cannot work for more than four and a half hours continuously
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..