ഐ.സി.എഫ് റിയാദ് നിര്‍മിച്ച ദാറുല്‍ ഖൈര്‍ സമര്‍പ്പണം വെള്ളിയാഴ്ച


ഐ.സി.എഫ് നിർമിച്ചു നൽകുന്ന വീട്

റിയാദ് : ഇന്ത്യന്‍ കള്‍ച്ചറല്‍ ഫണ്ടേഷന്‍ (ഐ.സി.എഫ്) റിയാദ് സെന്‍ട്രല്‍ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച നാല് ദാറുല്‍ ഖൈര്‍ സാന്ത്വന ഭവനങ്ങളില്‍ ആദ്യത്തേതിന്റെ സമര്‍പ്പണം വെള്ളിയാഴ്ച നടക്കും. പാലക്കാട് വടക്കാഞ്ചേരി ആമ്മകുളത്ത് നടക്കുന്ന ചടങ്ങില്‍ സമസ്ത കേന്ദ്ര മുശാവറ അംഗവും സുന്നി മാനേജ്‌മെന്റ് അസ്സോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയുമായ മാരായമംഗലം അബ്ദുല്‍ റഹ്‌മാന്‍ ഫൈസി താക്കോല്‍ കൈമാറും. ഐ.സി.എഫ് റിയാദ് സെന്‍ട്രല്‍ പ്രസിഡന്റ് മുഹമ്മദ് കുട്ടി സഖാഫി ഒളമതില്‍, വെല്‍ഫെയര്‍ പ്രസിഡന്റ് ഇബ്‌റാഹിം കരീം എന്നിവരുടെ സാന്നിധ്യത്തിലാണ് സമര്‍പ്പണം നടക്കുക.

കേരളാ മുസ്ലിം ജമാഅത്തിന്റെ സാന്ത്വന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരളത്തിലുടെനീളം പാവപ്പെട്ടവര്‍ക്ക് വീട് വെച്ച് നല്‍കുന്ന പദ്ധതിയായ ദാറുല്‍ ഖൈറിന്റെ ഭാഗമായി ഐ.സി.എഫ് നേരത്തെ തന്നെ സഹകരിച്ചു വരുന്നുണ്ട്. കഴിഞ്ഞ ആഗസ്റ്റില്‍ പ്രഖ്യാപിച്ച റൂബി ജൂബിലിയുടെ ഭാഗമായി പുതുതായി നാല് വീടുകള്‍ ഇതില്‍ ഉള്‍പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായുള്ള രണ്ടാമത് വീടിന്റെ പ്രഖ്യാപനം വെള്ളിയാഴ്ച്ച റിയാദില്‍ നടക്കുന്ന ജല്‍സത്തുല്‍ മഹബ്ബ പരിപാടിയില്‍ പ്രഖ്യാപിക്കുമെന്ന് ഐ.സി.എഫ് റിയാദ് സെന്‍ട്രല്‍ ജനറല്‍ സെക്രട്ടറി അബ്ദുള്‍ മജീദ് താനാളൂര്‍ അറിയിച്ചു.



ഐ.സി.എഫ് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് സെക്രട്ടറി ഹബീബ് റഹ്‌മാന്‍ അല്‍ ബുഖാരി പ്രഖ്യാപിച്ച റൂബി ജൂബിലിയുടെ ഭാഗമായി വിവിധ സാന്ത്വന പ്രവര്‍ത്തനങ്ങളാണ് ഐ.സി.എഫ് ആസൂത്രണം ചെയ്യുന്നത്. ദാറുല്‍ ഖൈര്‍ സാന്ത്വന ഭവനങ്ങള്‍ക്ക് പുറമെ, ഇന്ത്യയിലുടെനീളം 40 കുടിവെള്ള പദ്ധതി, 40 വിധവകള്‍ക്ക് സ്വയം തൊഴില്‍ ഉപകരണ വിതരണം, 40 മുന്‍ പ്രവാസികള്‍ക്ക് ജീവിതോപാധി എന്നീങ്ങനെയുള്ള 40 ഇന പദ്ധതികളും റൂബി ജൂബിലിയുടെ ഭാഗമായുണ്ട്. റൂബി ജൂബിലിയുടെ ഉപഹാരമായി കേരളത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ഐ.സി.എഫ്് റിയാദ് മെഗാ പ്രൊജക്റ്റിനായി പഠനം നടന്ന് വരുന്നതായും സമൂഹത്തിന് ഏറ്റവും പ്രയോജനകരമായ പദ്ധതി കണ്ടെത്തി ഉടനെ പ്രഖ്യാപിക്കുമെന്നും റൂബി ജൂബിലി ലീഡ് ലുഖ്മാന്‍ പാഴൂര്‍ അറിയിച്ചു.

കെ എസ് തങ്ങള്‍ (പ്രസിഡന്റ് ആലത്തൂര്‍ സോണ്‍ കേരള മുസ്ലിം ജമാഅത്ത്), ഇബ്രാഹിം അഷറഫി (സോണ്‍ സെക്രട്ടറി) നാസര്‍ മുസ്ലിയാര്‍ (പ്രസിഡന്റ്, വടക്കഞ്ചേരി സര്‍ക്കിള്‍ കേരള മുസ്ലിം ജമാഅത്ത്) അബ്ദുറഹിമാന്‍ ഹാജി (സെക്രട്ടറി,വടക്കഞ്ചേരി സര്‍ക്കിള്‍ കേരള മുസ്ലിം ജമാഅത്ത്) എന്നിവര്‍ക്ക് പുറമെ ആലത്തൂര്‍ സോണിലെയും വടക്കേഞ്ചരി സര്‍ക്കിളിലെയും കേരള മുസ്ലിം ജമാഅത്ത്, സുന്നി യുവജന സംഘം, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ , സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷന്‍ പ്രധിനിധികളും സമര്‍പ്പണ ചടങ്ങില്‍ പങ്കെടുക്കും

Content Highlights: icf riyadh


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented