ജിദ്ദയില്‍ മഴക്കെടുതി; വെള്ളപ്പൊക്കം, രണ്ടു മരണം


ജാഫറലി പാലക്കോട്

കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ജിദ്ദ നഗരത്തിലെ റോഡുകൾ മുങ്ങിയപ്പോൾ | Photo: Mathrubhumi UAE

ജിദ്ദ: ജിദ്ദ നഗരത്തിലും ഗവര്‍ണറേറ്റിന്റെ പല പ്രദേശങ്ങളിലും പെയ്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ രണ്ടുമരണം. വെള്ളത്തിനടിയിലായ വാഹനങ്ങള്‍ക്കുള്ളില്‍ കുടുങ്ങിയ ആളുകളെ രക്ഷിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ മുഹമ്മദ് അല്‍ഖര്‍നിയാണ് വിവരം പുറത്തുവിട്ടത്. നഗരത്തിലെ കിഴക്കന്‍ പ്രദേശങ്ങളില്‍ നിന്ന് താഴ്ന്ന മേഖലകളിലേക്ക് മഴവെള്ളം ഒഴുകിയെത്തുകയായിരുന്നു.

13വര്‍ഷം മുമ്പ് നവംബറില്‍ ജിദ്ദയില്‍ വലിയ നാശമുണ്ടാക്കിയ വെള്ളപ്പൊക്കത്തിന് സമാനമായാണ് വ്യാഴാഴ്ച ഇടിയും മിന്നലോടുംകൂടിയ മഴ പെയ്തത്. രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 2 വരെ ജിദ്ദയില്‍ രേഖപ്പെടുത്തിയ മഴയുടെ അളവ് 2009-ല്‍ രേഖപ്പെടുത്തിയതിനേക്കാള്‍ കൂടിയതായിരുന്നുവെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍.സി.എം)അറിയിച്ചു. നാല് മണിക്കൂര്‍ പെയ്ത മഴയുടെ തോത് 179 മില്ലിമീറ്ററാണ്. ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.



വെള്ളപ്പൊക്കത്തെതുടര്‍ന്ന് പ്രധാന റോഡുകള്‍ വെള്ളത്തില്‍ മുങ്ങി. മണിക്കൂറുകളോളമാണ് ഗതാഗത സ്തംഭം നേരിട്ടത്. കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ (കെ.എ.ഐ.എ) ചില വിമാനങ്ങള്‍ വൈകി. ഹറമൈന്‍ എക്‌സ്പ്രസ് വേ മണിക്കൂറുകളോളം അടച്ചു.

ഗതാഗതം പുനരാരംഭിക്കുന്നതിനായി റോഡുകളിലെയും തെരുവുകളിലെയും വെള്ളവും മാലിന്യവും നീക്കം ചെയ്യുന്നത് തുടരുകയാണ്. 960 യന്ത്രസാമഗ്രികള്‍ ഉപയോഗിച്ച് 2564 തൊഴിലാളികളെ ഇതിനായി വിന്യസിച്ചിട്ടുണ്ട്. ജനജീവിതം സാധാരണനിലയിലാക്കുന്നതിനായി ഊര്‍ജജിത ശ്രമം നടത്തിവരിയാണെന്ന് ജിദ്ദ മേയര്‍ അറിയിച്ചു.

മുന്‍കൂട്ടിയറിയച്ചതനുസരിച്ച് സ്‌കൂളുകള്‍ക്കും സര്‍വകലാശാലകള്‍ക്കും വ്യാഴാഴ്ച അവധി നല്‍കിയിരുന്നു. നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥനത്തില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാനാണ് ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളിലെ എല്ലാ സ്‌കൂളുകള്‍ക്കും അവധി നല്‍കാന്‍ തീരുമാനിച്ചതെന്നാണ് ഡയറക്ടറേറ്റ് അറിയിച്ചത്.

ജിദ്ദ ആസ്ഥാനമായുള്ള കിംഗ് അബ്ദുല്‍ അസീസ് സര്‍വ്വകലാശാല, ജിദ്ദ സര്‍വ്വകലാശാല എന്നിവക്കും അവധി നല്‍കിയിരുന്നു. മാറ്റിവച്ച പരീക്ഷകളുടെ തീയതികള്‍ പിന്നീട് അറിയിക്കുമെന്ന് കിംഗ് അബ്ദുല്‍ അസീസ് സര്‍വകലാശാല അറിയിച്ചു.

വൈകിയ വിമാനം പുറപ്പെടുന്നതുമായി ബന്ധപ്പെട്ട പുതിയ സമയം ലഭിക്കുന്നതിന് ഓപ്പറേറ്റര്‍മാര്‍ എയര്‍ലൈനുകളുമായി ആശയവിനിമയം നടത്തുന്നുണ്ടെന്ന് വിമാനത്താവള അധികൃതര്‍ ട്വിറ്ററില്‍ അറിയിച്ചതായി സൗദി അറേബ്യയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി എസ്പിഎ റിപ്പോര്‍ട്ട് ചെയ്തു.

Content Highlights: heavy rain, jeddah,


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Cristiano Ronaldo

2 min

വായടയ്ക്കൂ... കൊറിയന്‍ താരത്തോട് റൊണാള്‍ഡോ; താരത്തെ അപമാനിച്ചുവെന്ന് പോര്‍ച്ചുഗീസ് പരിശീലകന്‍ 

Dec 3, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented