'ഹയ്യ' കാര്‍ഡ് ഉടമകള്‍ക്ക് ഉംറ നിര്‍വഹിക്കാനും മദീന സന്ദര്‍ശിക്കാനും കഴിയും


Photo: Pravasi mail

ജിദ്ദ: 2022 ഫിഫ ലോകകപ്പ് ഖത്തറിന്റെ ഫാന്‍ ടിക്കറ്റായ 'ഹയ്യ കാര്‍ഡ്' കൈവശമുള്ളവര്‍ക്ക് സൗജന്യമായി സൗദി അറേബ്യ സന്ദര്‍ശിക്കുവാന്‍ അവസരം നല്‍കുന്നതോടൊപ്പം, 'ഹയ്യ കാര്‍ഡ്' കൈവശമുള്ള മുസ്ലിംങ്ങള്‍ക്ക് ഉംറ നിര്‍വഹിക്കാനും മദീന സന്ദര്‍ശിക്കാനും അനുമതിയുണ്ടെന്ന് സൗദി വിദേശകാര്യ മന്ത്രാലയത്തിലെ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് വിസ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ഖാലിദ് അല്‍-ഷമ്മരി സ്ഥിരീകരിച്ചു.

'ഹയ്യ കാര്‍ഡ്' ഉടമകള്‍ക്ക് ഒന്നിലധികം തവണ സൗദി അറേബ്യ സന്ദര്‍ശിക്കുവാനുള്ള വിസ സൗജന്യമാണെന്നും എന്നാല്‍ വിസ പ്ലാറ്റ്ഫോമില്‍ നിന്ന് മെഡിക്കല്‍ ഇന്‍ഷുറന്‍സ് നേടേണ്ടത് നിര്‍ബന്ധമാണെന്നും സൗദി അറേബ്യയുടെ ഔദ്യോഗിക വാര്‍ത്താ ടെലിവിഷന്‍ ചാനലായ അല്‍-അഖ്ബാരിയയുമായുള്ള അഭിമുഖത്തില്‍ അല്‍-ഷമ്മരി പറഞ്ഞു.



നവംബര്‍ 20 മുതല്‍ തുടങ്ങുന്ന ലോകകപ്പിന് 10 ദിവസം മുമ്പ് മുതല്‍ ലോകകപ്പ് അവസാനിക്കുന്ന 2022 ഡിസംബര്‍ 18 വരെ സൗദി അറേബ്യയില്‍ പ്രവേശിക്കുന്നതിന് വിസയ്ക്ക് സാധുത ഉണ്ടായിരിക്കുമെന്ന് അല്‍-ഷമ്മരി സ്ഥിരീകരിച്ചു. ഇങ്ങിനെ വിസ നേടുന്നവര്‍ക്ക് സൗദിയിലെ താമസ കാലയളവ് രണ്ട് മാസംവരെ ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിസനേടുന്നവര്‍ക്ക് രണ്ട് മാസത്തിനുള്ളില്‍ എത്രതവണ വേണമെങ്കിലും സൗദിയിലേക്കും തിരിച്ചും യാത്ര ചെയ്യാനാകും. വിസ ഉടമകള്‍ക്ക് സാധുത കാലയളവില്‍ എപ്പോള്‍ വേണമെങ്കിലും സൗദി അറേബ്യയില്‍ പ്രവേശിക്കാനും പുറത്തുപോകാനും കഴിയും. വിസ ഉടമ ഖത്തറില്‍ നിന്ന് തന്നെ സൗദിയിലേക്ക് പ്രവേശിച്ചിരിക്കണമെന്ന നിര്‍ബന്ധവും ഇല്ല.

ഫിഫയുടെ ലോകകപ്പ് ഖത്തര്‍ 2022 ഫാന്‍ ടിക്കറ്റായ 'ഹയ്യ കാര്‍ഡ്' കൈവശമുള്ളവര്‍ക്ക് സൗദി അറേബ്യയിലേക്കുള്ള പ്രവേശന വിസ ലഭിക്കുന്നതിന് വിദേശകാര്യ മന്ത്രാലയത്തിലെ ഇ-വിസ സേവന പ്ളാറ്റ്ഫോമുമായി ബന്ധപ്പെട്ട ഇ-സേവനങ്ങളുടെ ചിലവുകള്‍ സൗദി അറേബ്യ വഹിക്കാന്‍ കാബിനറ്റ് നേരത്തെ അംഗീകാരം നല്‍കിയിരുന്നു. ഹയ്യ കാര്‍ഡ് (ഫാന്‍ ഐഡി) ലോകകപ്പ് ഖത്തര്‍ 2022 മത്സരം കാണാന്‍ പോകുന്ന ഓരോ വ്യക്തിക്കും നല്‍കുന്നതും ആവശ്യമുള്ളതുമായ വ്യക്തിഗത തിരിച്ചറിയല്‍ രേഖയാണ്.

Content Highlights: Hayya card holders can perform Umrah and visit Madinah


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented