.
ജിദ്ദ: വിശുദ്ധ റമദാന്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന സീസണില്‍ മക്കയ്ക്കും മദീനയ്ക്കും ഇടയിലുള്ള ട്രെയിന്‍ സര്‍വീസുകളുടെ എണ്ണം പ്രതിദിനം നൂറിലധികമായി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചതായി റെയില്‍വേ മാനേജ്‌മെന്റ് വൃത്തങ്ങള്‍ അറിയിച്ചു. ഉംറ സീസണില്‍ ജിദ്ദയിലെ അബ്ദുള്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം വഴിയും മദീനയിലെ പ്രിന്‍സ് മുഹമ്മദ് അന്താരാഷ്ട്ര വിമാനത്താവളം വഴിയും കൂടുതല്‍ തിര്‍ത്ഥാടകര്‍ എത്തുന്ന ഉയര്‍ന്ന സിസണ്‍ പരിഗണിച്ചാണ് ട്രെയിന്‍ സേവനങ്ങളുടെ എണ്ണം വര്‍ദ്ദിപ്പിക്കുന്നത്.
ഉംറ തീര്‍ഥാടകരുടെയും സന്ദര്‍ശകരുടേയും ഉയര്‍ന്ന നിരക്കാണ് കഴിഞ്ഞ ദിവസങ്ങളിലും ഹറമൈന്‍ ട്രെയിനുകളിലുണ്ടായിരുന്നത്. വിശുദ്ധ മക്ക, മദീന നഗരങ്ങളിലേക്കും ജിദ്ദ, കിംഗ് അബ്ദുല്ല സിറ്റി തുടങ്ങിയ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന സേവനങ്ങളില്‍ ഇതുവരെ 25,000 ത്തോളം ട്രിപ്പുകളാണ് നടത്തിയത്. സേവനങ്ങളില്‍ 95 ശതമാനം കൃത്യത നിലനിര്‍ത്തിയതായും അധികൃതര്‍ വെളിപ്പെടുത്തി.
ജിദ്ദയിലെ സുലൈമാനിയ സ്‌റ്റേഷന്‍ യാത്രകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. നിലവില്‍ മക്കയ്ക്കും ജിദ്ദ സുലൈമാനിയയ്ക്കും ഇടയില്‍ 58 ട്രിപ്പുകളാണുള്ളത്. അതുപോലെ തന്നെ സുലൈമാനിയ സ്‌റ്റേഷനും അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിനും ഇടയില്‍ 26 യാത്രകളും രേഖപ്പെടുത്തി. പീക്ക് സമയങ്ങളില്‍ മക്കയ്ക്കും മദീനയ്ക്കും ഇടയില്‍ രണ്ട് യാത്രകള്‍ക്കിടയില്‍ ഒരു മണിക്കൂറിനുള്ളില്‍ ട്രിപ്പുകള്‍ നടത്തുന്നുണ്ട്. അബ്ദുല്‍അസിസ് അന്താരാഷ്ട്ര വിമാനത്താവള സ്‌റ്റേഷനും മക്ക സ്‌റ്റേഷനും ഇടയില്‍ ഓരോ മണിക്കുറിലും ഒരു യാത്രയും നടത്തുന്നുണ്ട്.
Content Highlights: Haramain train will operate more than 100 services per day
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..