സാങ്കേതിക തകരാര്‍ പരിഹരിച്ച് ഹറമൈന്‍ ട്രെയിന്‍ സര്‍വീസ് പുനഃരാരംഭിച്ചു


.

ജിദ്ദ: മക്കയ്ക്കും മദീനയ്ക്കും ഇടയില്‍, ജിദ്ദ-റാബിഗ് വഴിയുള്ള ഹറമൈന്‍ ഹൈസ്പീഡ് ട്രെയിന്‍ സര്‍വീസിന്റെ സാങ്കേതിക തകരാര്‍ പരിഹരിച്ചതായി അധികൃതര്‍ അറിയിച്ചു. വാര്‍ത്താവിനിമയ സംവിധാനത്തിലെ സാങ്കേതിക തകരാര്‍ പരിഹരിച്ചതായും ട്രെയിനുകള്‍ സാധാരണ സര്‍വീസ് പുനരാരംഭിച്ചതായും ഹറമൈന്‍ ട്രെയിന്‍ സേവനം നല്‍കുന്ന സൗദി-സ്പാനിഷ് ട്രെയിന്‍ പ്രോജക്ട് കമ്പനി അറിയിച്ചു.

യാത്രക്ക് തടസ്സം നേരിട്ടവരോടൊക്കെ കമ്പനി ക്ഷമാപണം നടത്തുകയും ഇക്കാര്യത്തില്‍ പിന്തുടരുന്ന നടപടിക്രമങ്ങള്‍ക്കനുസരിച്ച് നഷ്ടപരിഹാരം നല്‍കുമെന്നും ഉറപ്പുനല്‍കി.



വ്യാഴാഴ്ച ജിദ്ദയ്ക്കും മദീനയ്ക്കുമിടയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന നിരവധി സര്‍വീസുകള്‍ കമ്പനി റദ്ദാക്കിയിരുന്നു. കൊറോണ വൈറസ് കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് 2020 മാര്‍ച്ചില്‍ സര്‍വീസ് നിര്‍ത്തിവച്ചിരുന്നുവെങ്കിലും 2021 മാര്‍ച്ചില്‍ ട്രെയിന്‍ സര്‍വീസ് വീണ്ടും പുനരാരംഭിച്ചിരുന്നു.

Content Highlights: Haramain High Speed Railway


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented