ഹമീദ് കൊടവണ്ടി
ജിദ്ദ: മഞ്ചേരി മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം എത്തുന്ന തുന്നി കെട്ടിയ മൃതദേഹങ്ങള്‍ അതാത് മതാനുചാര പ്രകാരം കുളിപ്പിച്ച് സംസ്‌ക്കരിക്കാന്‍ മുന്നില്‍ നില്‍ക്കുന്ന മനുഷ്യസ്നേഹിയായ മഞ്ചേരി സ്വദേശി ഹമീദ് കൊടവണ്ടിക്ക് ഷറഫിയ്യ കെ.എം.സി.സി ആദരം നല്‍കുന്നു. ഫെബ്രുവരി 1 ബുധനാഴ്ച രാത്രി 9 മണിക്ക് ഷറഫിയ്യ കെ.എം.സി.സി ഓഫീസില്‍ വെച്ചാണ് ആദരവ് നല്‍കുന്നത്. കെ.എം.സി.സിയുടെ സെന്‍ട്രല്‍, ജില്ല കമ്മിറ്റി നേതാക്കളടക്കം പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.
ഹമീദ് കൊടവണ്ടി, രാഷ്ട്രീയത്തിനപ്പുറം മാനുഷിക പ്രവര്‍ത്തനങ്ങള്‍കൊണ്ട് ശ്രദ്ദേയനാണ്. മനുഷ്യന്‍ നിസ്സഹായനും, ദുര്‍ബ്ബലനുമാകുന്ന മോര്‍ച്ചറി പരിസരത്ത് പണക്കാരനെന്നോ, പാവപ്പെട്ടവനെന്നോ ഉള്ള വേര്‍തിരിവില്ലാതെ ചലനമറ്റ് കിടക്കുന്ന മൃതദേഹങ്ങള്‍ ജാതിയും മതവും നോക്കാതെ സംസ്‌ക്കരിക്കുന്ന ഹമീദിന്റെ സേവനം രണ്ടര പതിറ്റാണ്ടായി തുടരുകയാണ്.
ഇതിനിടയില്‍ ഉംറ കര്‍മ്മത്തിനെത്തിയ ഹമീദിന് അര്‍ഹിക്കുന്ന പരിഗണന നല്‍കുകയാണ് പ്രവാസ ലേകത്തുനിന്നും ഷറഫിയ്യ കെഎംസിസി. പരിപാടിയില്‍ എല്ലാ പ്രവാസി മനുഷ്യ സ്നേഹികളും പങ്കെടുക്കണമെന്ന് കെ.എം.സി.സി ഭാരവാഹികള്‍ അറിയിച്ചു.
Content Highlights: hamed kpodavandi-kmcc
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..