.
ജിദ്ദ: പാക്കേജ് ഫീ നല്‍കാത്തവരുടെ ഹജ്ജ് റിസര്‍വേഷനുകള്‍ മന്ത്രാലയം റദ്ദാക്കി. മുഴുവനായി പണമടച്ച തീര്‍ഥാടകര്‍ക്കുള്ള ഹജ്ജ് പെര്‍മിറ്റുകള്‍ മേയ് അഞ്ചുമുതല്‍ വിതരണം ചെയ്യും. അതേസമയം രണ്ടാം ഗഡു പണമടയ്ക്കാത്തതിനാല്‍ റിസര്‍വേഷന്‍ റദ്ദായവര്‍ക്ക് വീണ്ടും പുതുതായി ബുക്ക് ചെയ്യാനാകും.
ഹജ്ജ് പാക്കേജിന്റെ രണ്ടാം ഗഡു തുക ജനുവരി 29-ന് അവസാനിച്ചിരുന്നു. ജനുവരി 29-ന് മുന്‍പ് തുക അടക്കുന്നതില്‍ പരാജയപ്പെട്ട ആഭ്യന്തര തീര്‍ഥാടകരുടെ റിസര്‍വേഷനാണ് റദ്ദാക്കിയതെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. 'അബ്ഷര്‍ പ്ളാറ്റ്ഫോം' വഴി മുഴുവന്‍ പണവും അടച്ച തീര്‍ഥാടകര്‍ക്കുള്ള ഹജ്ജ് പെര്‍മിറ്റുകള്‍ മേയ് 5 മുതല്‍ വിതരണം ചെയ്യുമെന്ന് മന്ത്രാലയം അറിയിച്ചു.
ഹജ്ജ് പാക്കേജ് ചെലവുകളുടെ ഇലക്ട്രോണിക് പേയ്മെന്റ് സദാദ് സംവിധാനം വഴിയാണ് അടക്കേണ്ടത്. രണ്ടാം ഗഡു അടക്കാനുള്ള സമയപരിധി ജനുവരി 29-ന് അവസാനിച്ചെങ്കിലും മൂന്നാം ഗഡുവിനുള്ള സമയപരിധി ഏപ്രില്‍ 30 വരെയാണ്. പാക്കേജ് ചെലവുകള്‍ ഭാഗികമായി അടയ്ക്കാനുള്ള സംവിധാനം ജനുവരി 26-ന് ശേഷം ലഭ്യമാക്കിയിട്ടില്ല.
രണ്ടാം ഗഡു പണമടയ്ക്കാത്തതിനാല്‍ റിസര്‍വേഷന്‍ റദ്ദാക്കിയ തീര്‍ഥാടകര്‍ക്ക് റിസര്‍വേഷന്‍ ലഭ്യമാകുന്ന മുറക്ക് വീണ്ടും പുതുതായി ബുക്ക് ചെയ്യാവുന്നതാണെന്ന് മന്ത്രാലയം അറിയിച്ചു.
ആഭ്യന്തര തീര്‍ഥാടകര്‍ക്ക് മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെയും നുസുക്ക് അപേക്ഷയിലൂടെയും ജൂണ്‍ 25 വരെയോ ഈ വര്‍ഷം ആഭ്യന്തര തീര്‍ഥാടകര്‍ക്കായി അനുവദിച്ച ക്വാട്ട പൂര്‍ത്തിയാകുന്നതുവരെയോ റിസര്‍വേഷന്‍ ലഭ്യമാകും. സാധുവായ ദേശീയ ഐഡന്റിറ്റി കൈവശമുള്ള സൗദികള്‍ക്കും ഇഖാമയുള്ള പ്രവാസികള്‍ക്കും മാത്രമേ ഹജ്ജിന് അനുവാദമുള്ളൂ.
ഹജ്ജ് പാക്കേജിന്റെ മുഴുവന്‍ തുകയും ഉള്‍പ്പെടെ ആവശ്യമായ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയവര്‍ക്ക് ആഭ്യന്തര മന്ത്രാലയം ഹജ്ജ് പെര്‍മിറ്റ് നല്‍കും. മേയ് 5 മുതല്‍ അപേക്ഷകന് അബ്ഷര്‍ പ്ളാറ്റ്ഫോമില്‍നിന്ന് പെര്‍മിറ്റ് പ്രിന്റ് ചെയ്യാം. പെര്‍മിറ്റ് നമ്പര്‍ അടങ്ങിയ ഒരു എസ്.എം.എസ്. മെസേജ് അപേക്ഷകന് ലഭിക്കുകയും ചെയ്യും.
Content Highlights: hajj reservation story
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..