ഹജ്ജിന് മുന്നോടിയായി കിസ്വ ഉയർത്തിക്കെട്ടുന്ന ചടങ്ങിൽനിന്ന്
ജിദ്ദ: ഹജജ് പാക്കേജുകള്‍ സൈറ്റില്‍ ലഭ്യമാവുക ഓരോ പാക്കേജിന്റെയും സീറ്റുകളുടെ ലഭ്യത അനുസരിച്ചെന്ന് സൗദി ഹജ്ജ് മന്ത്രാലയം. റിസര്‍വേഷന്‍ ചെയ്യാനുള്ള ഓപ്ഷന് തെരഞ്ഞെടുക്കുമ്പോള്‍ സീറ്റുകളുടെ ഒഴിവുകള്‍ മനസ്സിലാക്കാനാകും. ഹജ്ജ് അപേക്ഷള് വെബ്സൈറ്റ് വഴിയോ നുസുക് ആപ്പ് വഴിയോ റിസര്‍വേഷന്‍ നില പരിശോധിക്കാനാകുമെന്നും മന്ത്രാലയം അറിയിച്ചു.
ഓരോ പാക്കേജിലും ലഭ്യമുള്ള സീറ്റുകളെ ആശ്രയിച്ചായിരിക്കും ഹജ്ജ് പാക്കേജുകളുടെ ഒഴിവുകള്‍ ബുക്ക് ചെയ്യുന്ന അവസരങ്ങളില്‍ ദൃശ്യമാവുക. ഹജ്ജ് സീറ്റൊഴിവുകള്‍ മന്ത്രാലയം തുടര്‍ച്ചയായി അപ്ഡേറ്റ് ചെയ്യുന്നുണ്ടെന്നും സൗദി ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ഹജ്ജ് പാക്കേജുകളും ലഭ്യമാവാത്തതിനെ കുറിച്ചുള്ള അന്വേഷണത്തോട് പ്രതികരിക്കയായിരുന്നു മന്ത്രാലയം.
ഹജ്ജ് പാക്കേജിന് വെബ്സൈറ്റ് വഴി അപേക്ഷിക്കാനാകും. നുസുക് ആപ്പ് വഴിയും അപേക്ഷിക്കാം. അപേക്ഷ നല്കുമ്പോള് റിസര്‍വേഷന്‍ നില പരിശോധിക്കാവുന്നതാണെന്ന് മന്ത്രാലയം പറഞ്ഞു. ഇഅ്തമര്‍ന ആപ്പ് നിര്‍ത്തലാക്കി പകരം തീര്‍ഥാടകരുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും നുസുക് ആപ്പ് വഴി നല്കാന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.
Content Highlights: Hajj packages are available subject to the availability of remaining seats in the packages
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..