.
ജിദ്ദ: വിമാനത്താവളത്തില്‍ യാത്ര ചെയ്യുമ്പോള്‍ മറ്റുള്ളവരുടെ ബേഗുകളില്‍ തൊടുന്നത് ഒഴിവാക്കണമെന്ന നിര്‍ദ്ദേശവുമായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം. വിദേശ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് സൗദിയില്‍ പ്രവേശിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിനും പരിചരണ കേന്ദ്രങ്ങളില്‍ നിന്ന് പ്രയോജനം നേടുന്നതിനുമുള്ള നിരവധി മാര്‍ഗനിര്‍ദ്ദേശങ്ങളിലാണ് ഹജ്ജ്, ഉംറ മന്ത്രാലയം ഇത്തരമൊരു സുപ്രധാന ശുപാര്‍ശ മുന്നോട്ട് വെച്ചത്.
വിമാനത്താവളത്തില്‍ നിന്ന് തങ്ങളുടെ സ്വന്തം ബേഗുകള്‍ സ്വീകരിക്കുമ്പോള്‍ മറ്റുള്ളവരുടെ ബാഗുകളില്‍ തൊടുന്നത് ഒഴിവാക്കണം. ലഗേജ് വരുന്ന ബെല്‍ട്ടിനടുത്തുള്ള തിക്കും തിരക്കും ഒഴിവാക്കണം. ബാഗുകള്‍ക്കായി നിശ്ചയിച്ചിട്ടുള്ള വണ്ടികള്‍ ഉപയോഗിക്കണം. തങ്ങള്‍ക്ക് വഹിക്കാന്‍ പറ്റുന്നതിലും വലിയ ബേഗുകള്‍ ഉപയോഗിക്കാതിരിക്കണം. സ്വന്തം ബേഗുകള്‍ നീക്കുന്നതില്‍ പ്രയാസം നേരിടുമ്പോള്‍ മറ്റുള്ളവരുടെ സഹായം തേടാവുന്നതാണ് തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് മന്ത്രാലയം മുന്നോട്ട് വെച്ചിട്ടുള്ളത്. ഹാജിമാരെ സേവിക്കുവാനുള്ള 'ഇനായ' എന്ന കെയര്‍ സെന്റെര്‍ ഇരുപത്തി നാല് മണിക്കൂറും 11 ഭാഷകളിലായി ഒരുക്കിയിട്ടുണ്ട്. ഹാജിമാര്‍ക്ക് 'ഇനായ' സെന്റെറുമായി ആശയവിനിമയം നടത്താനാകും. ഇവിടെ നിന്നും മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിക്കും.
പരാതികള്‍ സമര്‍പ്പിക്കാനും അനുഷ്ഠാന കര്‍മ്മങ്ങള്‍ സംബന്ധമായ വിവരങ്ങള്‍, നഷ്ടപ്പെട്ടതും കാണാതായവരുടെയും റിപ്പോര്‍ട്ടുകള്‍ എന്നിവക്ക് 'ഇനായ' സെന്ററുമായി ബന്ധപ്പെടാനാകും. 'ഇനായ' സേവനം ജിദ്ദ വിമാനത്താവളം, മദീന വിമാനത്താവളം, മക്കയിലെ അല്‍ മസ്ഫല, അല്‍ ഹുജൂന്‍, അല്‍-ബാഖി എന്നീ ശാഖകളില്‍ ലഭ്യമാണ്.
വിമാന മാര്‍ഗം എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ഇഹ്റാമില്‍ പ്രവേശിക്കാമെന്നും ആകാശത്തിലൂടെ കടന്നുപോകുമ്പോള്‍ മിഖാത്തിന്റെ കൃത്യമായ സ്ഥലമെത്തുമ്പോള്‍ വിമാനത്തിനുള്ളില്‍ നിന്ന് തല്ബിയ്യത് ചൊല്ലാന്‍ തുടങ്ങാമെന്നും, വിമാന ജീവനക്കാര്‍ നിശ്ചിത മിഖാത്ത് എത്തിയാല്‍ വിവരം നല്‍കുമെന്നും മന്ത്രാലയം ചൂണ്ടികാട്ടി.
Content Highlights: hajj news, Jeddah
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..