.
ജിദ്ദ: ഹജ്ജ് തീര്‍ത്ഥാടകരുടെ പക്കല്‍ അറുപതിനായിരം സൗദി റിയാല്‍ വിലമതിക്കുന്നതിനു മുകളിലുള്ള സാധനങ്ങളുണ്ടെങ്കില്‍ അവ മുന്‍കൂട്ടി വെളിപ്പെടുത്തണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. വിദേശ കറന്‍സികളും സമ്മാനങ്ങളും ആഭരണങ്ങളും ഉള്‍പ്പെടെയാണ് അറുപതിനായിരം സൗദി റിയാല്‍ വിലമതിക്കുന്ന വസ്തുക്കളെന്ന പരിധി വെച്ചിട്ടുള്ളത്.
സൗദി ഹജ്ജ് മന്ത്രാലയമാണ് രാജ്യത്തെത്തുന്ന ഹാജിമാരോട് തങ്ങളുടെ പക്കലുള്ള പണവും വസ്തുക്കളും അറുപതിനായിരം സൗദി റിയാല്‍ വിലമതിക്കുന്നവയില്‍ കൂടരുതെന്ന് ആവശ്യപ്പെട്ടിട്ടുള്ളത്. 'നിങ്ങളുടെ കൈവശമുള്ള തുകയും മറ്റ് വസ്തുക്കളും 60,000 സൗദി റിയാലില്‍ കൂടുതല്‍ വിലമതിക്കുന്നതല്ലെന്ന് ഉറപ്പാക്കുക'' അല്ലാഹുവിന്റെ അതിഥികളോട് ഔദ്യോഗിക അക്കൗണ്ടിലൂടെ സൗദി ഹജ്ജ് മന്ത്രാലയം പറഞ്ഞു. പണം, വിദേശ കറന്‍സികള്‍, സമ്മാനങ്ങള്‍, ഹാര്‍ഡ്വെയര്‍, ആഭരണങ്ങള്‍, വിലയേറിയ ലോഹങ്ങള്‍ എന്നിവ വെളിപ്പെടുത്തേണ്ടവയില്‍ ഉള്‍പ്പെടുമെന്നും മന്ത്രാലയം വിശദീകരിച്ചു.
Content Highlights: hajj, mekkah
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..