.
ജിദ്ദ: സൗദിയിലേക്കുള്ള ഹാജിമാരുടെ യാത്രയിലും മടക്ക യാത്രയിലും കൊണ്ടുപോകുവാനും കൊണ്ടുവരുവാനും അനുവദിച്ച ലഗേജുകൾ സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തി സൗദി ഹജജ് ഉംറ മന്ത്രാലയം. 60,000 റിയാലിൽ കവിയാത്ത പണമടക്കമുള്ള വസ്തുക്കൾ കൊണ്ടുവരാനും കൊണ്ടുപോകുവാനും മാത്രമേ അനുമതിയുള്ളൂ എന്ന് മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ഇതിനു പുറമെയാണ് ഇത് സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തിയത്.
നിയമപരമായ തടസ്സങ്ങൾ ഒഴിവാക്കുവാൻ തീർഥാടകർ സൗദിയിലേക്ക് പ്രവേശിക്കുന്നതിനും സൗദിയിൽനിന്നും പുറപ്പെടുന്നതിനു മുമ്പ് ചില സന്ദർഭങ്ങളിൽ കസ്റ്റംസ് ഡിക്ലറേഷൻ പൂരിപ്പിക്കേണ്ടതുണ്ട്. 60,000 റിയാലിൽ കൂടുതലുള്ള പ്രാദേശിക- വിദേശ കറൻസികൾ കൈവശം വയ്ക്കുക, 60,000 റിയാൽ വരെ വിലയുള്ള സ്വർണ്ണ ബാറുകളോ ആഭരണങ്ങളോ കൈവശം വയ്ക്കുക, ഇറക്കുമതി- കയറ്റുമതി നിരോധിത പുരാവസ്തുക്കളും മറ്റും കൊണ്ടുപോകുക, വാണിജ്യാടിസ്ഥാനത്തിലുള്ള സാധനങ്ങൾ കൊണ്ടുപോകുക, 3,000 റിയാലിൽ കൂടുതൽ മൂല്യമുള്ള, തിരഞ്ഞെടുത്ത നികുതിക്ക് വിധേയമായ ചരക്കുകൾ കൊണ്ടുപോകുക എന്നിവ നിരോധിച്ചിട്ടുണ്ടെന്നാണ് വിശദീകരണത്തിൽ പറഞ്ഞിടുള്ളത്.
പണം, വിദേശ കറൻസികൾ, സമ്മാനങ്ങൾ, ഹാർഡ്‌വെയർ, ആഭരണങ്ങൾ, വിലയേറിയ ലോഹങ്ങൾ എന്നിവ മൊത്തം അറുപതിനായിരം സൗദി റിയാലിൽ കവിയരുത്. അറുപതിനായിരം റിയാലിൽ കൂടിയവ ഉണ്ടെങ്കിൽ മുൻകൂട്ടി അധികൃതരെ അറിയിക്കണം. വിമാന യാത്രികർ നിരോധിത വസ്തുക്കൾ കൊണ്ടുവരരുതെന്നും നിർദേശിച്ചിട്ടുണ്ട്. നിരോധിത പ്ലാസ്റ്റിക്ക് ബാഗുകൾ, പൊതിഞ്ഞുകെട്ടാത്ത ലഗേജുകൾ, വെള്ളമടക്കമുള്ള ദ്രാവകങ്ങൾ, തുണിയിൽ പൊതിഞ്ഞ ലഗേജുകൾ എന്നിവ ഒഴിവാക്കാനും ഹജ്ജ് മന്ത്രാലയം നിർദ്ദേശം നൽകി. മൂവായിരം സൗദി റിയാലിനു മുകളിലുള്ള സാധനങ്ങൾക്ക് ടാക്‌സ് അടക്കേണ്ടിവരും.
Content Highlights: hajj luggage
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..