തമിഴ്‌നാട് സ്വദേശി കോണ്‍സുലേറ്റിന്റെ സഹായത്തോടെ നാട്ടിലേക്ക് തിരിച്ചു


.

അബഹ: അബഹയിലെ ഇന്റസ്ട്രിയല്‍ മേഖലയില്‍ വെല്‍ഡറായി ജോലിചെയ്തിരുന്ന തമിഴ്‌നാട് വെല്ലൂര്‍ കട്ടപ്പാടി സ്വദേശി സുരേഷ്‌കുമാര്‍ കഴിഞ്ഞ നാലുമാസം മുമ്പാണ് പക്ഷാഘാതത്തെ തുടര്‍ന്നു ശരീരമാസകലം തളര്‍ന്നു അബോധാവസ്ഥയില്‍ അസീര്‍ സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ തീവ്ര പരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നു അബഹയില്‍ നിന്നും 120 കിലോമീറ്റര്‍ അകലെ ബല്ലസ്മര്‍ ഹോസ്പിറ്റലേക്കു മാറ്റുകയായിരുന്നു. കഴിഞ്ഞ നാലര വര്‍ഷത്തോളമായി ഇക്കാമ കാലാവധി കഴിഞ്ഞ് മതിയായ ജോലിയില്ലാതിരുന്നശേഷം 8 മാസം മുമ്പാണ് അബഹയില്‍ വര്‍ക്ക്‌ഷോപ്പുള്ള സ്വദേശിയുടെ സ്ഥാപനത്തില്‍ ജോലിക്ക് ചേര്‍ന്നത്. ഇക്കാമ പുതുക്കുന്നതുള്‍പ്പടെയുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുമ്പോള്‍ ജോലിയില്‍ പ്രവേശിച്ച് നാലുമാസമായപ്പോഴേക്കും പക്ഷാഘാതം ബാധിച്ചു. ഇക്കാമ കലാവധി കഴിഞ്ഞതും, ഇന്‍ഷുറന്‍സ് ഇല്ലാത്തതും മതിയായ ചികിത്സ ലഭിക്കുന്നതിന്നു തടസ്സമായി. ബല്ലസ്മര്‍ ഹോസ്പിറ്റലിലെ മലയാളി നഴ്‌സുമാര്‍ അറിയിച്ചതിനെ തുടര്‍ന്നു സുരേഷിന്റെ കുടുംബം തമിഴ്‌നാട് ബി. ജെ.പി സംസ്ഥാനകമ്മറ്റിയുടെ സഹായത്തോടെ വിദേശകാര്യ സഹമന്ത്രി മുരളീധരന്റെ സഹായം തേടുകയായിരുന്നു. വിദേശകാര്യ വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കോണ്‍സുലേറ്റ് അസീറിലെ ജീവകാരുണ്യപ്രവര്‍ത്തകനും, കൗണ്‍സുലേറ്റ് കാരുണ്യ വിഭാഗം അംഗവുമായ അഷ്‌റഫ് കുറ്റിച്ചലിനെ സുരേഷിനെ സഹായിക്കാന്‍ നിയോഗിക്കുകയായിരുന്നു.

അഷ്‌റഫ് കുറ്റിച്ചലിനെ കൂടാതെ സാമൂഹ്യപ്രവര്‍ത്തകരായ ഒ.ഐ.സി.സി ഖമീസ് ടൗണ്‍ കമ്മിറ്റി പ്രസിഡന്റ് റോയി മൂത്തേടം, പൈലി ജോസ്, മുജീബ് എള്ളുവിള, ഷഫീര്‍ കൊപ്പം, തുടങ്ങിയവര്‍ ബല്ലസ്മര്‍ ഹോസ്പിറ്റലിലെത്തി സുരേഷിനെ ഡിസ്ചാര്‍ജ് ചെയ്ത് അബഹ എയര്‍പോര്‍ട്ടില്‍ എത്തിച്ച് രാത്രി 10 മണിക്കുള്ള സൗദി എയര്‍ലൈന്‍ വിമാനത്തില്‍ ജിദ്ദയിലേക്കും, ജിദ്ദയില്‍ നിന്നും രാത്രി രണ്ടുമണിക്കുള്ള കൊച്ചിയിലേക്കുള്ള വിമാനത്തില്‍ ശനിയാഴ്ച രാവിലെ 10 മണിക്ക് കൊച്ചിയില്‍ എത്തിച്ചേരും. അവിടെ നിന്നും സുരേഷിന്റെ ഭാര്യയും, കുടുംബാംഗങ്ങളും ചേര്‍ന്നും പ്രത്യേകം സജ്ജീകരിച്ച ആംബുലന്‍സില്‍ ചെന്നയിലേക്കും കൊണ്ടുപോകും.
കൗണ്‍സുല്‍ ജനറല്‍ ഷാഹിദ് ആലത്തിന്റേയും, ജീവകാരുണ്യവിഭാഗം കൗണ്‍സുല്‍ മുഹമ്മദ് അബ്ദുല്‍ ജലീലിന്റേയും, കൗണ്‍സുലേറ്റ് ഉദ്യോഗസ്ഥന്‍ ഉനൈസിന്റേയും ഏകോപനപരമായ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് സുരേഷിന് നാട്ടിലേക്കുള്ള യാത്ര സാധ്യമാക്കിയതെന്നു ഒ.ഐ.സി.സി. സൗദി ദക്ഷിണമേഖലാ പ്രസിഡന്റുകൂടിയായ അഷ്‌റഫ് കുറ്റിച്ചല്‍ പറഞ്ഞു.

Content Highlights: gulf


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


35:54

പാട്ടുകള്‍ ഹിറ്റാണ് പാട്ടുകാരിയോ?; മാറ്റിനിര്‍ത്തിയാല്‍ ഒരു 'ചുക്കുമില്ലെ'ന്ന് പുഷ്പവതി

Dec 6, 2022

Most Commented