ഒരുക്കങ്ങൾ പൂർത്തിയായി: ഫോക്കസ് ബുക്ക് ഹറാജ് ശനിയാഴ്ച്ച


.

ജിദ്ദ: ഫോക്കസ് ഇന്റർനാഷണൽ ജിദ്ദ ഡിവിഷൻ സംഘടിപ്പിക്കുന്ന രണ്ടാമത് ബുക്ക് ഹറാജ് നവംബർ 19ന് ശനിയാഴ്ച വൈകിട്ട് നാലു മണി മുതൽ ഷറഫിയ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ അങ്കണത്തിൽ നടക്കും. ഇന്ത്യൽ ഇസ്‌ലാഹി സെന്റർ ജിദ്ദയുടെ നാൽപതാം വാർഷികത്തിൻറെ ഭാഗമായാണ് ബുക്ക് ഹറാജ് ഉൾപ്പെടെ വിവിധ പരിപാടികളുമായി ലിറ്റ് എക്സ്പോ സംഘടിപ്പിക്കുന്നത്. വായനയെ ഇഷ്ടപെടുന്ന, പുസ്തകങ്ങളെ സ്നേഹിക്കുന്ന പ്രവാസി സമൂഹത്തിനായി പഴയതും പുതിയതുമായ രണ്ടായിരത്തോളം പുസ്തകങ്ങൾ വിവിധ സ്റ്റാളുകളിലായി ലഭ്യമാക്കുന്നു.

വായന പ്രോത്സാഹിപ്പിക്കുവാനും വായിച്ച പുസ്തകങ്ങൾ കൈമാറ്റം ചെയ്യുവാനും അവസരമൊരുക്കിക്കൊണ്ട് ലിറ്റ് എക്സ്പോയുടെ ഒരുക്കങ്ങൾ പൂർത്തിയായി. വായിച്ചു കഴിഞ്ഞ പുസ്തകങ്ങൾ ചെറിയ വിലക്ക് വാങ്ങാൻ അവസരം ലഭിക്കുന്നതോടൊപ്പം രാജ്യാന്തര എഴുത്തുകാരുടെയും പ്രവാസി എഴുത്തുകാരുടെയും പുതിയ പുസ്തകങ്ങൾ സ്റ്റാളുകളിൽ ഉണ്ടായിരിക്കും. കൂടാതെ വിദ്യാർത്ഥികൾക്കായുള്ള അക്കാദമിക് പുസ്തകങ്ങളും ഗൈഡുകളും ബുക് ഹരാജിൽ ലഭ്യമായിരിക്കും.ലോകകപ്പിനെ വരവേൽക്കാൻ ഒരുങ്ങി നിൽക്കുന്ന ഫുട്ബോൾ പ്രേമികൾക്ക് 'ഹയ്യ ഹയ്യ' വേൾഡ് കപ്പ് ഹീറ്റ്‌സിൽ സെൽഫി കോർണർ ഒരുക്കിയിട്ടുണ്ട്. കൂടാത, ലോകകപ്പിലെ മുൻകാല ഇവെന്റുകൾ കോർത്തിണക്കിയ വീഡിയോ പ്രദർശനം, പ്രിയപ്പെട്ട ടീമുകളുടെ ജേഴ്‌സിയുമായി സ്നാപ്പുകളെടുക്കാനും ലോകകപ്പ് ക്വിസ് മത്സരത്തിൽ പങ്കെടുത്ത് സമ്മാനം നേടാനുമുള്ള അവസരവുമുണ്ടായിരിക്കും. കലയെ സ്നേഹിക്കുന്നവർക്കും കാലിഗ്രാഫി ഇഷ്ടപ്പെടുന്നവർക്കും വേണ്ടി കരവിരുതിൽ വിസ്മയം തീർത്ത പെയിന്റിങ്, കാലിഗ്രാഫി പ്രദർശനമായ ആർടിബിഷൻ, ആധുനിക സമൂഹത്തിന് ഉപകാരപ്പെടുന്ന അറിവുകൾ സമ്മാനിച്ച ലോക മുസ്ലിം ചരിത്രത്തിലെ ശാസ്ത്ര സാഹിത്യ പ്രതിഭകളെയും അവരുടെ സംഭാവനകളെയും പരിചയപ്പെടുത്തുന്ന ലെഗസി, വരയിൽ വിസ്മയം തീർക്കാൻ കുട്ടികൾക്കായി ഓപ്പൺ ക്യാൻവാസ്, വായനയുടെയും രുചിയുടെയും ആസ്വാദനവുമായി ബുക്സ്റ്റോറന്റ്, തുടങ്ങി വിജ്ഞാനവും വിനോദവും ഉൾപ്പെടുത്തിയ വ്യത്യസ്തങ്ങളായ സ്റ്റാളുകളും ലിറ്റ് എക്സ്‌പോയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

Content Highlights: focus book haraj on saturday


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented