പരിപാടിയിൽനിന്ന്
ജിദ്ദ: ബാഗ്ദാദിയ്യ ഈസ്റ്റ് കെ.എം.സി.സിക്ക് കീഴില്‍ പ്രവര്‍ത്തനം ആരംഭിച്ച 'ഫൈബര്‍ ജിദ്ദ'യുടെ ആറാമത് വാര്‍ഷിക സംഗമം ബാഗ്ദാദിയ ഇംപീരിയല്‍ റസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടന്നു.
ബാഗ്ദാദിയ്യ ഈസ്റ്റ് കെ.എം.സി.സി. പ്രസിഡന്റ് നാണി ഇസ്ഹാഖ് മാസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സാധാരണക്കാരായ കെ.എം.സി.സി. പ്രവര്‍ത്തകര്‍ക്കിടയില്‍ സമ്പാദ്യശീലം വളര്‍ത്തുകയും നിക്ഷേപ സാദ്ധ്യതകള്‍ കണ്ടെത്തുകയും ചെയ്യുക എന്നതാണ് ഫൈബര്‍ ജിദ്ദയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
ഫൈബര്‍ ജിദ്ദ രൂപീകരിച്ച ശേഷം സാധാരണക്കാരായ പ്രവാസികളെ തങ്ങളുടെ വരുമാനത്തില്‍നിന്ന് സമ്പാദ്യത്തിന്റെയും നിക്ഷേപത്തിന്റെയും പ്രാധാന്യം ബോധ്യപ്പെടുത്താന്‍ കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിപാടിയില്‍ ഫൈബര്‍ ജിദ്ദ ചെയര്മാന് അബു കട്ടുപ്പാറ അധ്യക്ഷത വഹിച്ചു.
പ്രമുഖ ട്രാന്‍സ്ഫര്‍മേറ്റീവ് എജ്യുക്കേഷണലിസ്റ്റും ഐഡിയല്‍ ടാലന്റ് അക്കാഡമി ഡയറക്ടറുമായ നസീര്‍ വാവക്കുഞ്ഞ് ആലപ്പുഴ 'തോട്ട് പ്രൊവോക്കിങ്' സെഷന് നേതൃത്വം നല്കി. സൗദി സര്‍ക്കാരിന്റെ 'വിഷന്‍ 2030' ന്റെ ഭാഗമായി മാറിക്കൊണ്ടിരിക്കുന്ന സൗദി അറേബ്യയിലെ നിക്ഷേപ സാധ്യതകളെക്കുറിച്ചും നിര്‍മ്മാണ മേഖലയില്‍ വരാനിരിക്കുന്ന അവസരങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. സൗദി വിപണികളിലെ നിക്ഷേപങ്ങളെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക് പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ ആഷിര്‍ കുറുവ മറുപടി പറഞ്ഞു.
ഷബീറലി കോഴിക്കോട് പ്രവര്‍ത്തന റിപ്പോര്‍ട്ടും മുഹമ്മദ് റഫീഖ് കൂളത്ത് സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കെ.എം.സി.സി. ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ലത്തീഫ് മുസ്ലിയാരങ്ങാടി ഉപഹാര സമര്‍പ്പണം നടത്തി. ടി.കെ. അബ്ദുറഹ്മാന്, ഖാലിദ് പാളയാട്ട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. നാസര്‍ പാക്കത്ത് ഖിറാഅത്ത് നടത്തി. ഷബീര്‍ അലി കോഴിക്കോട് സ്വാഗതവും ടി.പി. റാഫി വളാഞ്ചേരി നന്ദിയും പറഞ്ഞു.
Content Highlights: fiber jeddah general meet
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..