ഹൃസ്വ സന്ദർശനാർത്ഥം സൗദി കിഴക്കൻ പ്രവിശ്യയിലെത്തിയ മുസ്ലീം ലീഗ് എരണാകുളം ജില്ലാ വൈസ് പ്രസിഡന്റ എം യു ഇബ്രാഹിമിന് ജില്ലാ കെഎംസിസിയുടെ സ്നേഹോപഹാരം കൈമാറുന്നു
ദമ്മാം : ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം സൗദി കിഴക്കന്‍ പ്രവിശ്യയിലെത്തിയ വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റും മുസ്ലീം ലീഗ് എറണാകുളം ജില്ലാ വൈസ് പ്രസിഡന്റുമായ എം യു ഇബ്രാഹിമിന് ദമാം എറണാകുളം ജില്ലാ കെഎംസിസി സ്വീകരണം നല്കി.
ദമാം ഹോളിഡേയ്സ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കെ.എം.സി.സി പ്രസിഡന്റ് സ്വാദിക്ക് കാദര്‍ കൂട്ടമശ്ശേരി യുടെ അധ്യക്ഷതയില്‍ നടന്ന സ്വീകരണ യോഗം കിഴക്കന്‍ പ്രവിശ്യാ കെഎംസിസി ജനറല്‍ സെക്രട്ടറി സിദ്ദീഖ് പാണ്ടികശാല ഉദ്ഘാടനം ചെയ്തു. ജില്ലാ കെഎംസിസിയുടെ സ്നഹോപഹാരം ദമ്മാം കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഹമീദ് വടകര കൈമാറി. ജില്ലാ കെ. എം സി സി ഉപദേശക സമിതി ചെയര്മാന് സി പി മുഹമ്മദാലി ഓടക്കാലി എം യു ഇബ്രാഹിമിനെ പൊന്നാട അണിയിച്ചു. പ്രവിശ്യാ കെഎംസിസി സെക്രട്ടറി സിറാജ് ആലുവ ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി ഷിബു കവലയില്‍ സ്വാഗതവും അജാസ് ഇസ്മയില്‍ കൊടികുത്തുമല നന്ദിയും പറഞ്ഞു. ജില്ലാ കെഎംസിസി നേതാക്കളായ സൈനുദ്ധീന്‍ സൈനാര്‍ ചേലക്കുളം, ഉവൈസ് അലിഖാന്,സിപി ഷമീര്‍, റജീഷ് അശമന്നൂര്‍, എന്നിവര്‍ നേതൃത്വം നല്കി
Content Highlights: Ernakulam District KMCC welcomed MU Ibrahim
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..