മക്കയിലേക്കുള്ള വാഹനം പരിശോധിക്കുന്ന ഉദ്യോഗസ്ഥൻ
ജിദ്ദ: ഉംറ കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നതിന് പ്രവേശനാനുമതയുള്ളവരാണോ മക്കയിലെ ഹറമില്‍ പ്രവേശിക്കുന്നതെന്ന് ഉറപ്പുവരുത്താന്‍ മക്കയുടെ പ്രവേശന കവാടങ്ങളിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ 24 മണിക്കൂറും സേവനമനുഷ്ഠിക്കുന്നതായി അധികൃതര്‍. ജിദ്ദ ഭാഗത്തുനിന്നുള്ളവര്‍ക്ക് സുമൈസി ചെക്ക് പോസ്റ്റുകളിലും തായിഫ് അടക്കമുള്ള ഭാഗങ്ങളില്‍നിന്നുള്ളവര്‍ക്ക് അതാത് ചെക്ക് പോസ്റ്റുകളിലുമാണ് അനുമതി പത്രം പരിശോധിക്കുന്നത്.
മക്ക മേഖലയിലേക്കുള്ള പ്രവേശന കവാടങ്ങളിലെ സുരക്ഷാ നിയന്ത്രണ കേന്ദ്രങ്ങളില്‍ എത്തുന്ന വാഹനങ്ങള്‍ നിയന്ത്രിക്കുകയും നുസ്‌ക് ആപ്പ് വഴിയുള്ള ഉംറ നിര്‍വഹിക്കാനുള്ള അനുമതി പരിശോധിക്കുകയും ചെയ്യുന്ന സേനയുടെ ഒരു വീഡിയോ ക്ലിപ്പ് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു.
വിശുദ്ധ മക്കയിലേക്കുള്ള റോഡുകളില്‍ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുന്നതടക്കമുള്ള ഗതാഗത സുരക്ഷയുടെ നിലവാരം ഉയര്‍ത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും തുടരുന്നുണ്ട്. റോഡ് സുരക്ഷയ്ക്കായുള്ള പ്രത്യേക സേനയുടെ ചുമതലകളുള്ള ഔദ്യോഗികവും രഹസ്യവുമായ പട്രോളിംഗ് വിഭാഗം കാര്യക്ഷമമായ രീതിയില്‍ ചുമതലകള്‍ നിര്‍വ്വഹിക്കുന്നുണ്ട്. ചെക്ക്പോസ്റ്റുകളില്‍ സ്ഥാപിച്ച ഡീ-എസ്‌കലേഷനുകള്‍ വഴി റോഡുകളിലെ ഉയര്‍ന്ന വേഗത കുറയ്ക്കാന്‍ സാധിക്കുന്നതായി ലഫ്റ്റനന്റ് കേണല്‍ ഓഫ് ടെക്നോളജി, മീഡിയ, ഇന്‍സ്റ്റിറ്റിയൂഷണല്‍ കമ്മ്യൂണിക്കേഷന്‍, മസ്തൂര്‍ അല്‍ കത്തിരി പറഞ്ഞു.
ഉംറ പെര്‍മിറ്റ് നല്‍കുന്നത് 'നുസ്‌ക്' ആപ്പ് വഴിയാണെന്ന് ഹജജ്, ഉംറ മന്ത്രാലയം നേരത്തെ സ്ഥിരീകരിച്ചിരുന്നു. കൂടാതെ റംസാന്‍ മാസത്തില്‍ ഏറ്റവും കൂടുതല്‍ വിശ്വാസികള്‍ ഉംറ കര്‍മ്മം നിര്‍വ്വഹിക്കുന്നതുകൊണ്ടുതന്നെ എല്ലാവര്‍ക്കും പ്രയാസരഹിതമായി കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുക എന്ന ലക്ഷ്യത്തോടെ ഒന്നിലധികം തവണ ഉംറ ചെയ്യാന്‍ അനുവാദമില്ലെന്നും അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.
Content Highlights: Entry into Mecca city is only after verification of Umrah permit
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..