Photo: Pravasi mail
റിയാദ്: കേളി വനിതാവേദി സെക്രട്ടറിയായും, പിന്നീട് കുടുംബവേദി കോ ഓര്‍ഡിനേറ്റര്‍ ആയും, കുടുംബവേദി കേന്ദ്ര കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചിരുന്ന കേളി കുടുംബവേദി അംഗം സിന്ധു ഷാജിക്ക് യാത്രയയപ്പ് നല്‍കി. കോട്ടയം ജില്ലയിലെ വൈക്കം സ്വദേശിയായ സിന്ധു ഷാജി കഴിഞ്ഞ 25 വര്‍ഷമായി കിംഗ് സൗദ് മെഡിക്കല്‍ സിറ്റിയില്‍ (ശുമേസി ഹോസ്പിറ്റല്‍) സ്റ്റാഫ് നഴ്‌സ് ആയി സേവനം അനുഷ്ഠിച്ചു വരികയാണ്. കേളിയുടെ ജീവകാരുണ്യ പ്രവത്തനങ്ങളില്‍ സജീവ പങ്കാളി ആണ് സിന്ധു.
അല്‍ വലീദ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന യാത്രയപ്പ് ചടങ്ങില്‍ കുടുംബവേദി കേന്ദ്ര കമ്മിറ്റി അംഗം വിജില ബിജു ആമുഖ പ്രഭാഷണം നടത്തി. കുടുംബവേദി പ്രസിഡന്റ് പ്രിയവിനോദ് അധ്യക്ഷയായ ചടങ്ങില്‍ സെക്രട്ടറി സീബ കൂവോട് സ്വാഗതം പറഞ്ഞു. കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, കേളി രക്ഷാധികാരി അംഗം പ്രഭാകരന്‍ കണ്ടോന്താര്‍, കുടുംബവേദി ട്രഷറര്‍ ശ്രീഷ സുകേഷ്, കുടുംബവേദി ജോയിന്റ് സെക്രട്ടറി സിജിന്‍ കൂവള്ളൂര്‍, വൈസ് പ്രസിഡണ്ട് സുകേഷ് കുമാര്‍, ജോയിന്റ് ട്രഷറര്‍ ഷിനി നസിര്‍, സെക്രട്ടറിയേറ്റ് അംഗം ജയരാജ്, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, കേളി പ്രസിഡണ്ട് സെബിന്‍ ഇക്ബാല്‍, കേളി ജോയിന്റ് സെക്രട്ടറി സുനില്‍ മലാസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കുടുംബവേദിയുടെ ഉപഹാരം പ്രസിഡന്റ് പ്രിയവിനോദ് സിന്ധു ഷാജിക്ക് കൈമാറി. യാത്രയയപ്പിന് സിന്ധു ഷാജി നന്ദി പറഞ്ഞു. ചടങ്ങില്‍ കേളി കുടുംബവേദിയുടെ നിരവധി കുടുംബങ്ങളും, കേളി അംഗങ്ങളും പങ്കെടുത്തു.
Content Highlights: eli Kudumbavedi bid farewell to Sindhu Shaji


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..