റിസ ഖദീജ
ജിദ്ദ: മലപ്പുറം കൂട്ടിലങ്ങാടി വള്ളിക്കപ്പറ്റ - പൂഴിക്കുന്ന് സ്വദേശി കളത്തിങ്ങല്‍ യൂനുസ് അലി-നിഷ്മ ദമ്പതികളുടെ മൂത്തമകള്‍ എട്ടുവയസ്സ് പ്രായമുള്ള റിസ ഖദീജ ജിദ്ദയിലെ സ്വകാര്യആശുപത്രിയില്വച്ചു മരിച്ചു. പനിയെത്തുടര്‍ന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു.
കുട്ടിക്ക് ആദ്യം പനിയും പിന്നീട് ഛര്‍ദ്ദിയും തലവേദനയുമായിരുന്ന ഉണ്ടായിരുന്നത്. സ്കാന്‍ ചെയ്തപ്പോഴാണ് തലച്ചോറില്‍ ബ്ലീഡിങ് കണ്ടെത്തിയത്. പിന്നീട് കുട്ടി അബോധാവസ്ഥയില്‍ ആവുകയും ചെയ്തു. വെന്റിലേറ്ററിലുണ്ടണ്ടായിരുന്ന കുട്ടി പിന്നിട് മരിക്കുകയായിരുന്നു.
അനന്തര നടപടിക്രമങ്ങള്‍ക്ക് ജിദ്ദ കെഎംസിസി വെല്‍ഫെയര്‍ വിങാണ് നേതൃത്വം നല്‍കുന്നത്. മൃതദേഹം ദുഹ്ര്‍ നമസ്കാരാനന്തരം ഫൈസലിയ്യ മഖ്ബറയില് ഖബറടക്കും.
Content Highlights: eight year old child died due to fever
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..