ഡോ. സുഹൈൽ അജാസ് ഖാൻ
റിയാദ്: സൗദി അറേബ്യയിലെ പുതിയ ഇന്ത്യന്‍ അംബാസഡര്‍ ആയി ഡോ: സുഹൈല്‍ അജാസ് ഖാന് ചുമതലയേറ്റു. സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്ഹാന് ബിന്‍ അബ്ബ്ദുല്ല രാജകുമാരനെ പ്രതിനിധീകരിച്ച് പ്രോട്ടോക്കോള്‍ അഫയേഴ്സ് ആക്ടിംഗ് ഡെപ്യൂട്ടി മന്ത്രി അബ്ദുല്‍മജീദ് അല്സ്മാരി ഇന്ത്യയുടെ പുതിയ അംബാസഡറെ റിയാദിലെ മന്ത്രാലയ ഓഫീസില്‍ വെച്ച് സ്വീകരിച്ചു.
സൗദിയിലെ ഇന്ത്യയുടെ അംബാസഡര്‍ എന്ന നിലയിലുള്ള യോഗ്യതാപത്രങ്ങളുടെ പകര്‍പ്പ്, സല്മാന് രാജാവിന് സമര്‍പ്പിക്കുന്നതിനായി കൈമാറി. സൗദി വിദേശകാര്യ മന്ത്രിയുടെ ആശംസ ആക്ടിംഗ് ഡെപ്യൂട്ടി മന്ത്രി ഡോ:അജാസ് ഖാന് കൈമാറി. ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര സഹകരണ ബന്ധങ്ങള്‍ ഏകീകരിക്കുന്നതിലും ശക്തിപ്പെടുത്തുന്നതിലും സാധ്യമാകട്ടെ എന്ന് ആശംസിച്ചു.
കഴിഞ്ഞ ദിവസം റിയാദ് വിമാനത്താവളത്തിലെത്തിയ ഡോ:അജാസ് ഖാനെ ഇന്ത്യന്‍ എംബസി ചാര്‍ജ് ഡി അഫയേഴ്സ് എന്‍. റാം പ്രസാദിന്റെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. ലെബനോണിലെ ഇന്ത്യന്‍ സ്ഥാനപതിയായിരിക്കെയാണ് സൗദിയിലേക്ക് വരുന്നത്. ഡോ:അജാസ് ഖാന് നേരത്തെ ജിദ്ദയില്‍ കോണ്‍സല്‍ ജനറലായും റിയാദില്‍ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനായും സേവനമനുഷ്ടിച്ചിട്ടുണ്ട്.
Content Highlights: Dr.Suhail Ajaz Khan took charge as the new Indian ambassador to Saudi arabia
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..