എടപ്പാൾ ദാറുൽ ഹിദായ സൗദി നാഷണൽ കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ പി.വി. മുഹമ്മദ് മൗലവി പ്രസംഗിക്കുന്നു
ജിദ്ദ: ഉംറ നിർവഹിക്കാൻ എത്തിയ എടപ്പാൾ ദാറുൽ ഹിദായ ജനറൽ സെക്രട്ടറി പി.വി. മുഹമ്മദ് മൗലവിക്ക് ദാറുൽ ഹിദായ സൗദി നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജിദ്ദയിൽ സ്വീകരണം സംഘടിപ്പിച്ചു. ശറഫിയ്യയിൽ നടന്ന പരിപാടിയിൽ നാസർ വെളിയംകോട് അധ്യക്ഷത വഹിച്ചു. എസ്.ഐ.സി. ജിദ്ദ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ആലമ്പാടി അബൂബക്കർ ദാരിമി പരിപാടി ഉദ്‌ഘാടനം ചെയ്തു.
നാലു പതിറ്റാണ്ട് പിന്നിട്ട ദാറുൽ ഹിദായയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ച് കൊണ്ട് സ്ഥാപക ജനറൽ സെക്രട്ടറി കൂടിയായ വിശിഷ്ടാതിഥി പി.വി. മുഹമ്മദ് മൗലവി സംസാരിച്ചു.
ദാറുൽ ഹിദായ ജി.സി.സി. ചീഫ് കോർഡിനേറ്റർ ഫസലു റഹ്മാൻ നെല്ലറ, യു.എ.ഇ. നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അഹമദ് മുനവ്വർ മാണിശ്ശേരി, മുഹമ്മദലി മുസ്‌ലിയാർ മേലാറ്റൂർ, മജീദ് പുകയൂർ, ലത്തീഫ് മുസ്‌ലിയാരങ്ങാടി, ഇസ്ഹാഖ് പൂണ്ടോളി, ഉനൈസ് തിരൂർ, നാണി ഇസ്ഹാഖ്, അഷറഫ് താഴെക്കോട് തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. ദാറുൽ ഹിദായ സൗദി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി പി.വി. മുഹമ്മദ് ഷഫീഖ് സ്വാഗതവും മുനീർ തലാപ്പിൽ നന്ദിയും പറഞ്ഞു.
Content Highlights: Darul Hidayah Saudi Committee,Umrah,Jeddah
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..