Photo: Pravasi mail
ദമ്മാം: മലപ്പുറം ജില്ലയില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് വേണ്ടി ദമ്മാം മലപ്പുറം കൂട്ടായ്മ നടത്തിവരാറുള്ള ക്രിക്കറ്റ് ടൂര്‍ണമെന്റ് എം പി എല്‍ നാലാം സീസണ്‍ മാര്‍ച്ച് ഒമ്പത്, പത്ത് ദിവസങ്ങളിലായി ദമ്മാമിലെ ഗൂക്കാ ഫ്‌ളഡ് ലൈറ്റ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വെച്ച് നടക്കും.
ഇതിനോടകം സൗദി അറേബ്യയില്‍ തന്നെ ഏറെ ശ്രദ്ധയകര്‍ഷിക്കപ്പെട്ട ടൂര്‍ണ്ണമെന്റാണിത്. ഐ പി എല്‍ മാതൃകയിലാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ച് വരുന്നത്. ജില്ലയിലെ വിവിധ സ്ഥലങ്ങളുടെ പേരുകളില്‍ എട്ട് ടീമുകളാണ് മാറ്റുരക്കുക. മത്സരസംഘാടനത്തില്‍ നിന്നും ലഭിക്കുന്ന തുകയും, മത്സര വിജയികള്‍ക്ക് നല്‍കുന്ന തുകയും ചാരിറ്റിക്ക് വേണ്ടി വിനിയോഗിക്കും എന്നതാണ് ഈ ടൂര്‍ണ്ണമെന്റിന്റെ പ്രത്യേകത.
മലപ്പുറം പ്രീമിയര്‍ ലീഗ് ഇത്തരത്തില്‍ ആരംഭിച്ചതിനു ശേഷം ഇത് മാതൃകയാക്കിക്കൊണ്ട് മറ്റു ജില്ലാ ക്രിക്കറ്റ് കൂട്ടായ്മയും ഇപ്പോള്‍ ടൂര്‍ണ്ണമെന്റുകള്‍ ആരംഭിച്ചു കഴിഞ്ഞു. ഓണ്‍ലൈനിലൂടെ ഇതിനോടകം തന്നെ ടൂര്‍ണ്ണമെന്റിലേക്കുള്ള കളിക്കാരുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായതായി പ്രസിഡന്റ് നെജ്മുസമാന്‍ ഐക്കരപ്പടി പറഞ്ഞു.
Content Highlights: Dammam Malappuram Premier League Cricket on March 9th and 10th
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..