അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വെടിയുക: ദമാം ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ വൈജ്ഞാനിക സംഗമം


ദമ്മാം ഇസ്ലാമിക് സെന്ററിൽ നടന്ന വൈജ്ഞാനിക സംഗമത്തിൽ ശൈഖ് അബ്ദുൽ ജബ്ബാർ അബ്ദുല്ല അൽമ ദീനി സംസാരിക്കുന്നു

ദമ്മാം: പ്രവാചകന്‍ മുഹമ്മദ് നബി തന്റെ പ്രബോധന ദൗത്യവുമായി നിയോഗിക്കപ്പെട്ട സമൂഹത്തില്‍ അക്കാലത്ത് നിലനിന്നിരുന്ന അന്ധവിശ്വാസ അ നാചാരങ്ങള്‍ വീണ്ടും പുനരാവിഷ്‌കരിക്കുന്ന ആധുനിക കപട ആത്മീയതയുടെ വക്താക്കളെ കരുതിയിരിക്കണമെന്നും പ്രവാചകനെ അടിസ്ഥാന പ്രമാണങ്ങള്‍ ഉദ്‌ഘോഷിക്കുന്ന പ്രകാരം അനുധാവനം ചെയ്ത് വിശ്വാസ കര്‍മ്മങ്ങള്‍ വിമലീകരിക്കണമെന്നും ദമാം ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ മലയാള വിഭാഗം മേധാവി ശൈഖ് അബദുല്‍ ജബ്ബാര്‍ അല്‍മദീനി.

ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബിന്റെ മസാഇലുല്‍ ജാഹിലിയ്യ എന്ന ലോകപ്രശസ്തമായ ഗ്രന്ഥം ആസ്പദമാക്കി നടന്ന ഏകദിന വൈജ്ഞാനിക സദസില്‍ സംവദിക്കുകയായിരുന്നു അദ്ദേഹം. അന്ധവിശ്വാസങ്ങള്‍ മൂലം ഏറെ മനുഷ്യ ജീവനുകള്‍ ഹോമിക്കപ്പെടുകയും ആത്മീയ ചൂഷണങ്ങള്‍ അടക്കിവാഴുകയും ചെയ്യുന്ന സമകാലിക സംഭവവികാസങ്ങളില്‍ ദമാം ഐ.സി.സി.യില്‍ നടന്ന വൈജ്ഞാനിക സദസ് നടുക്കം രേഖപ്പെടുത്തി.

ജനങ്ങളുടെ ദൗര്‍ബല്യം മുതലെടുത്ത് നാട്ടില്‍ നരബലി പോലുള്ള പൈശാചിക പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ട് നില്‍ക്കുന്ന കപട ആത്മീയ വാണിഭക്കാരെ ഒറ്റ പ്പെടുത്താന്‍ യഥാര്‍ത്ഥ മതവിശ്വാസികള്‍ ഉത്തരവാദിത്തം നിര്‍വഹിക്കണമെന്നും വൈജ്ഞാനിക സംഗമം ആഹ്വാനം ചെയ്തു. വെള്ളിയാഴ്ച രാവിലെ മുതല്‍ വൈകീട്ട് വരെ നടന്ന സംഗമത്തിന് കിഴക്കന്‍ പ്രവിശ്യാ ഇന്ത്യന്‍ ഇസ്ലാഹി കോര്‍ഡിനേഷന്‍ കമ്മിറ്റി നേതൃത്വം നല്‍കി. ദമ്മാം അല്‍കോബാര്‍ ജുബൈല്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രതിനിധികള്‍ പങ്കെടുത്തു.

ദമാം ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഭാരവാഹികളായ ഫൈസല്‍ കൈതയില്‍ സ്വാഗതവും നൗഷാദ് തൊളിക്കോട് നന്ദിയും പറഞ്ഞു. സംഗമത്തോട് അനുബന്ധിച്ച് നടത്തിയ ലൈവ് പ്രശനോത്തരിയില്‍ വിജയികളായ ഇരുപതോളം പേര്‍ക്ക് കൈതയില്‍ ഇമ്പിച്ചിക്കോയ, അര്‍ഷദ് ബിന്‍ ഹംസ, അബ്ദുല്‍ ഗഫൂര്‍ ബിവി, സക്കരിയ കോഴിക്കോട് എന്നിവര്‍ സമ്മാനം നല്‍കി.

Content Highlights: Dammam Islamic Cultural Center Knowledge Summit


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


35:54

പാട്ടുകള്‍ ഹിറ്റാണ് പാട്ടുകാരിയോ?; മാറ്റിനിര്‍ത്തിയാല്‍ ഒരു 'ചുക്കുമില്ലെ'ന്ന് പുഷ്പവതി

Dec 6, 2022

Most Commented