ദമ്മാം ഇസ്ലാഹി സെന്റര്‍ കുടുംബ സംഗമം സംഘടിപ്പിച്ചു


ദമ്മാം ഇന്ത്യൻ ഇസ്‌ലാഹീ സെൻ്റർ കുടുംബ സംഗമത്തിൽ അർഷദ് ബിൻ ഹംസ ഉദ്ബോധനം നൽകുന്നു

ദമ്മാം: ധാര്‍മിക മൂല്യങ്ങള്‍ പാലിച്ച് ജീവിക്കുന്ന സമൂഹത്തില്‍ മാത്രമേ സുരക്ഷിതത്വബോധവും നിര്‍ഭയത്വവും ഉണ്ടാവുകയുള്ളൂവെന്ന് കിഴക്കന്‍ പ്രവിശ്യാ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അര്‍ഷദ് ബിന്‍ ഹംസ. ദമ്മാം ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സംഘടിപ്പിച്ച കുടുംബ സംഗമത്തില്‍ ഉദ്‌ബോധന പ്രഭാഷണം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുരോഗമനമെന്ന് പറഞ്ഞു വരുന്ന ലിബറല്‍ കാഴ്ചപ്പാടുകള്‍ കുടുംബബന്ധങ്ങളുടെ ഛിദ്രതക്കും സാംസ്‌കാരിക മഹിമയ്ക്കും വിള്ളല്‍ തീര്‍ക്കുന്ന ഗൗരവ തരമായ കാര്യങ്ങളില്‍ വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഹമ്മദ് അമീന്‍ ചേര്‍ത്തല സി.പി.ആര്‍. പരിശീലനം നടത്തി. ദമ്മാം ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡണ്ട് ബി.വി. അബ്ദുല്‍ ഗഫൂര്‍, നൗഷാദ് തൊളിക്കോട്, അബ്ദു നാസര്‍ കരൂപടന്ന, അബ്ദുല്‍ ജബ്ബാര്‍ വിളത്തൂര്‍, ജനറല്‍ സെക്രട്ടറി ഫൈസല്‍ കൈതയില് എന്നിവര്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു. ഇസ്ലാഹീ സെന്റര്‍ കുടുംബാംഗങ്ങളുടെ വിവിധ കലാകായിക മത്സരങ്ങള്‍ നടന്നു.

Content Highlights: dammam islahi centre indian islahi centre cpr

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Innocent and Mohanlal

1 min

എന്താ പറയേണ്ടത് എൻ്റെ ഇന്നസെൻ്റ്... നിങ്ങളുടെ വേർപാടിൻ്റെ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കും -മോഹൻലാൽ

Mar 27, 2023


innocent

'സെന്റ് ഇല്ല എന്ന് അറിയാമായിരുന്നിട്ടും സുന്ദരിയായ ആ പെണ്‍കുട്ടിക്ക് വേണ്ടി ഞാന്‍ അലമാര പരതി'

Mar 26, 2023


eknath shinde rahul gandhi

1 min

'സവർക്കറെ രാഹുൽ അപമാനിച്ചു, റോഡിലിറങ്ങി നടക്കാൻ പാടുപെടും'; ഭീഷണിയുമായി ഏക്നാഥ് ഷിന്ദെ

Mar 25, 2023

Most Commented