ദമ്മാം ശരീഅ കോടതിക്ക് സമീപം ഐസിസി ദമ്മാം ഒരുക്കിയ നോമ്പ് തുറ ടെന്റ്
ദമ്മാം: കോവിഡ് പ്രതിസന്ധി നീങ്ങി മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ ദമ്മാമിന്റെ കീഴില്‍ ദമ്മാം മുഹമ്മദ് ബിന്‍ സൗദ് സ്ട്രീറ്റില്‍ ശരീഅ കോടതിക്ക് സമീപം റമളാന്‍ ഇഫ്താര്‍ ടെന്റ് ഒരുങ്ങിയതായി ദമ്മാം ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ മേധാവികള്‍ അറിയിച്ചു.
വിശുദ്ധ റമദാന്‍ ദിനങ്ങളില്‍ വൈകീട്ട് അഞ്ച് മണി മുതല്‍ വിവിധ ഭാഷക്കാര്‍ക്ക് പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ വിജ്ഞാന സദസ്സും അയ്യായിരത്തിലധികം വരുന്ന നോമ്പ്കാര്‍ക്ക് നോമ്പ് തുറ വിരുന്നും എല്ലാ ദിവസങ്ങളിലും ഉണ്ടാകും.
മലയാള വിഭാഗത്തിന് കീഴില്‍ വിപുലമായ ഒരുക്കങ്ങളാണ് നടന്നുവരുന്നതെന്ന് ഐസിസി മലയാള വിഭാഗം മേധാവി അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല മദീനി പറഞ്ഞു. മലയാള വിഭാഗം ടെന്റില്‍ ഇസ്ലാമിക്ക് എക്‌സിബിഷന്‍, വിവിധ വിഷയങ്ങളില്‍ ദിവസേന ഉദ്‌ബോധന ക്ലാസുകള്‍, പ്രശ്‌നോത്തരി മത്സരം, വൈകീട്ട് നാല് മണിമുതല്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഖുര്‍ആന്‍ പാരായണ ഹിഫ്‌ള് ക്ലാസ്സുകള്‍, മാര്‍ച്ച് 31, ഏപ്രില്‍ 7 വെള്ളി ദിവസങ്ങളില്‍ നിശാ വിജ്ഞാന സദസ്സ് തുടങ്ങി നിരവധി ദഅവാ പദ്ധതികള്‍ക്ക് ഐസിസിയും ദമ്മാം ഇന്ത്യന്‍ ഇസ്ലാഹി സെന്ററും സഹകരിച്ച് നടപ്പാക്കുമെന്നും മലയാള വിഭാഗം അറിയിച്ചു.
ഇതിനായി ദമാം ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സന്നദ്ധ പ്രവര്‍ത്തകരുടെ വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. വിസ്ഡം യൂത്ത് ഇഫ്താര്‍ ടെന്റില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ ഇസ്ലാമിക്ക് എക്‌സിബിഷന് നേതൃത്വം നല്‍കും.
Content Highlights: Dammam ICC Iftar tent ready
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..