ഇഹ് തിഫാൽ 2023 വാർഷിക ക്യാമ്പയിൻ പതാകദിനം പ്രവിശ്യാ തല ഉദ്ഘാടനം ഉമ്മു സാഹിക്ക് ഏരിയയിൽ മുഹമ്മദ് കുട്ടി കോഡൂര്‍ നിർവ്വഹിക്കുന്നു .
ദമാം: മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി സൗദി കെ.എം.സി.സി. കിഴക്കന്‍ പ്രവിശ്യാ കമ്മിറ്റി പ്രഖ്യാപിച്ച ഇഹ് തിഫാല് 2023 വാര്‍ഷിക ക്യാമ്പയിന്റെ ഭാഗമായി കിഴക്കന്‍ പ്രവിശ്യയിലെ എട്ടോളം സെന്‍ട്രല്‍ കമ്മിറ്റികള്‍ക്ക് കീഴിലെ നാല്പത്തിയഞ്ചോളം ഏരിയാ തലങ്ങളില്‍ ജനുവരി 20-ന് പതാകദിനാചാരണവും 'ശാക്തീകരണത്തിന്റെ ഏഴര പതിറ്റാണ്ട്'- പ്രമേയ വിശദീകരണ സമ്മേളനവും സംഘടിപ്പിച്ചു.
പ്രവിശ്യാതല ഉദ്ഘാടനം ഖത്തീഫ് സെന്‍ട്രല്‍ കമ്മിറ്റിക്ക് കീഴിലെ ഉമ്മുക്ക് സാഹിക്ക് ഏരിയയില്‍ നടന്നു. അബൂ അലി ഇസ്തിറാഹില്‍ പ്രവിശ്യാ കെ.എം.സി.സി. പ്രസിഡന്റ് മുഹമ്മദ് കുട്ടി കോഡൂര്‍ പതാക ഉയര്‍ത്തി. സൗദി കെ.എം.സി.സി. ദേശീയ ജനറല്‍ സെക്രട്ടറി ഖാദര്‍ ചെങ്കള സല്യൂട്ട് സ്വീകരിച്ചു.
സൗദി കെ.എം.സി.സി. ദേശീയ സെക്രട്ടേറിയറ്റംഗം ആലിക്കുട്ടി ഒളവട്ടൂര്‍, പ്രവിശ്യാ കെ.എം.സി.സി. ഭാരവാഹികളായ സുലൈമാന്‍ കൂലേരി, അമീര്‍ അലി കൊയിലാണ്ടി, എ.കെ.എം. നൌഷാദ് തിരുവനന്തപുരം, സിറാജ് ആലുവ, എ.ആര്. സലാം ആലപ്പുഴ, ഒ.പി. ഹബീബ് ബാലുശ്ശേരി, മുഹമ്മദ് കരിങ്കപ്പാറ, സുലൈമാന്‍ വാഴക്കാട്, ടി.ടി. കരീം വേങ്ങര, സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളായ ഉസ്മാന് ഒട്ടുമ്മല്‍, ഹമീദ് വടകര, സി.പി. ഷരീഫ് ചോലമുക്ക്, മുജീബ് കൊളത്തൂര്‍, മുഷ്താഖ് പേങ്ങാട്, ഷംസുദ്ദീന് പള്ളിയാളി, ജില്ലാ കെ.എം.സി.സി. നേതാക്കളായ അബ്ദുല്‍ അസീസ് എരുവാട്ടി, അമീന് കളിയിക്കാവിള, ജൗഹര്‍ കുനിയില്‍ എന്നിവര്‍ സംസാരിച്ചു. സിദ്ദീഖ് പാണ്ടികശാല സ്വാഗതവും റഹ്മാന് കാരയാട് നന്ദിയും പറഞ്ഞു.
ഉമ്മു സാഹിക്ക് ഏരിയാ കെ.എം.സി.സി. നേതാക്കളായ നസീര്‍ ചെമ്പന്‍, അബ്ദുല്‍ റഹീം മീഞ്ചന്ത, നാസര്‍ ചേലേമ്പ്ര, ഇര്‍ഷാദ് കള്ളിക്കൂടം
നൗഷാദ് തിരൂര്‍, അബ്ദുല്‍ ഖാദര്‍ കാഞ്ഞിക്കോട്, സലാം കണ്ണൂര്‍, അനീഷ് ചീനാടം, മുനീര്‍ ചേലൂപ്പാടം, മഹ്റൂഫ് ഇടിമൂഴിക്കല്‍, മൊയ്തീന്‍കുട്ടി പടിഞ്ഞാറ്റിന് പൈ, സലാം വെള്ളചാലില്‍, മുഹമ്മദ് കുട്ടി പുല്ലിപ്പറമ്പ് എന്നിവര്‍ നേതൃത്വം നല്കി.
Content Highlights: dammam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..