ദമ്മാം ഐസിസി മദ്റസ രക്ഷിതാക്കൾക്കായി ആരംഭിച്ച പഠന ക്ലാസ് ഉത്ഘാടനം മലയാള വിഭാഗം പ്രബോധകൻ അബ്ദുൽ ജബ്ബാർ മദീനി നിർവ്വഹിക്കുന്നു
ദമ്മാം: ദമ്മാം സൗദി മതകാര്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഐ.സി.സി., പാരൻ്റ്സ് മദ്രസ ഉദ്ഘാനം ചെയ്തു. വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് വേണ്ടി തികച്ചും സൗജന്യമായി മതവിദ്യാഭ്യാസത്തിനായാണാ പാരൻ്റ്സ് മദ്രസ പഠന ക്ലാസ് ആരംഭിച്ചത്.
ഐ സി.സി. മലയാള വിഭാഗം പ്രബോധകൻ അബ്ദുൽ ജബ്ബാർ അബ്ദുള്ള അൽ മദീനി ഉത്ഘാടനം നിർവ്വഹിച്ചു. പുതിയ അധ്യയന വർഷം പ്രതിവാര ക്ലാസുകൾ 2023 ജനുവരി 4ന് ആരംഭിക്കും.വിശുദ്ധ ഖുർആൻ പാരായണം, ഹൃദ്യസ്ഥമാക്കൽ, അറബി ഭാഷ പഠനം, ഇസ്ലാമിക കർമ്മ ശാസ്ത്ര പാഠങ്ങൾ, വിശ്വാസ സ്വഭാവ പാഠങ്ങൾ, ഹദീസ് പഠനം, പ്രാർഥന പഠനം, തുടങ്ങി പത്തോളം വിഷയങ്ങൾ ഉൾക്കൊള്ളിച്ച് സിലബസ്
ഒരു വർഷം കൊണ്ട് പൂർത്തിയാക്കുന്ന കോഴ്സിൽ പങ്കെടുക്കുന്നവർക്ക് ഐ.സി.സി. കോഴ്സ് സർട്ടിഫിക്കറ്റ് ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക്: 0507904018 / 059 145 4141 എന്ന നമ്പറിൽ ബന്ധപ്പെടാം
Content Highlights: dammam
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..