മെമ്പർഷിപ്പ് വിതരണോത്ഘാടനം
ദമ്മാം: കേരളത്തിന്റെ നട്ടെല്ലായ പ്രവാസികളുടെ വിഷയങ്ങളിൽ ശക്തമായ ഇടപെടലുകൾ നടത്തുന്ന ഒ.ഐ.സി.സിയെ കെ.പി.സി.സിയുടെ ഏറ്റവും മികച്ച പ്രവാസി പോഷക സംഘടനയാക്കി മാറ്റുമെന്ന് കെ.പി.സി.സി. അധ്യക്ഷൻ കെ സുധാകരൻ.
പ്രവാസികളെ ഏറ്റവും രൂക്ഷമായി ബാധിച്ച നിതാഖാത്ത്, കോവിഡ് പ്രതിസന്ധികളിൽ വിദേശ രാജ്യങ്ങളിലുടനീളം ഒ.ഐ.സി.സി. നടത്തിയ സേവന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്. വിവിധ രാജ്യങ്ങളിലെ ഒ.ഐ.സി.സി. ഘടകങ്ങൾ സംസ്ഥാനത്തുടനീളം നിർമ്മിച്ച് നൽകിയിട്ടുള്ള വീടുകളും മറ്റ്ജീ വകാരുണ്യ പ്രവർത്തനങ്ങളും കെ.പി.സി.സി. വളരെയേറെ അഭിമാനത്തോടെയാണ് നോക്കിക്കാണുന്നതെന്നും കെ. സുധാകരൻ എം.പി. പറഞ്ഞു. 2023 - 2025 കാലയളവിലേക്കുള്ള ഒ.ഐ.സി.സി. മെമ്പർഷിപ്പ് കാർഡുകളുടെ ഔദ്യോഗിക വിതരണോത്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒ.ഐ.സി.സി/ ഇൻകാസ് ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ളയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്തെ കെ.പി.സി.സി. ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഒ.ഐ.സി.സി. മിഡിൽ ഈസ്റ്റ് കൺവീനറും ദമ്മാം റീജ്യണൽ കമ്മിറ്റി പ്രസിഡന്റുമായ ബിജു കല്ലുമലയ്ക്ക് ആദ്യ കാർഡ് നൽകിക്കൊണ്ട് സുധാകരൻ മെമ്പർഷിപ്പ്വി തരണോത്ഘാടനം നിർവ്വഹിച്ചു.
Content Highlights: dammam
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..