ഫിഫ ലോകകപ്പിന് യാത്ര ചെയ്യുന്ന ആരാധകരെ വരവേല്‍ക്കാനൊരുങ്ങി ദമാം വിമാനത്താവളം


ജാഫറലി പാലക്കോട്

ദമാം വിമാനത്താവളം

റിയാദ്: 2022 ഖത്തര്‍ ഫിഫ ലോകകപ്പിന് മുന്നോടിയായി ആരാധകരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ ദമാം വിമാനത്താവള കമ്പനി പൂര്‍ത്തിയാക്കിയതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

യാത്രക്കാരുടെ എണ്ണത്തില്‍ സൗദിയിലെ മൂന്നാമത്തെ വലിയ അന്താരാഷ്ട്ര വിമാനത്താവളമായ ദമാം കിംഗ് ഫഹദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് കമ്പനി യാത്രക്കാര്‍ക്കായള്ള എല്ലാ സജജീകരണങ്ങളും ഒരുക്കിയിരിക്കുകയാണ്. 3,000-ത്തിലധികം വാഹനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പാര്‍ക്കിംഗ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഷട്ടില്‍ ബസുകള്‍ പാര്‍ക്കിംഗ് സ്ഥലത്തുനിന്നും യാത്രക്കാരായ ഫുട്ബോള്‍ ആരാധകരെ ഗേറ്റ് 5 വഴി എയര്‍പോര്‍ട്ട് കെട്ടിടത്തിലേക്ക് എത്തിക്കും.ഏകദേശം 1,000 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കാത്തിരിപ്പ് കേന്ദ്രമാണ് ബാല്‍ക്കണി ഫ്ലോറില്‍ ആരാധകര്‍ക്കായി കമ്പനി ഒരു ഒരുക്കിയിട്ടുണ്ട്. ഇവിടെ രേഖകള്‍ ചെക്ക് ചെയ്യുന്നതിനുള്ള സൗകര്യവും എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ക്കും വിനോദം നല്‍കുന്നവിധം വെര്‍ച്വല്‍ ഗെയിമുകള്‍ ഉള്‍പ്പെടെയുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ദോഹയിലേക്ക് പറക്കുന്ന വിമാനങ്ങള്‍ക്കായി 16, 17, 27 ഗേറ്റുകളാണ് സജജീകരിച്ചിട്ടുള്ളത്. കൂടാതെ, യാത്ര ചെയ്യുന്ന ആരാധകര്‍ക്ക് സേവനം നല്‍കുവാനായി 200 ജീവനക്കാരുടെ പുതുതായി രൂപീകരിച്ച ഉപഭോക്തൃ സേവന സംഘവും സജ്ജമാക്കിയിട്ടുണ്ട്.

Content Highlights: damam airport is ready to welcome fans travelling for world cup


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented