Photo: Pravasi Mail
റിയാദ്: ആശയങ്ങള്‍ രൂപപെടുത്തുന്നതില്‍ സാംസ്കാരിക സംവാദങ്ങളുടെ പങ്ക് ബോധ്യപ്പെടുത്തുന്നതോടൊപ്പം പ്രവാസത്തിലെ തിരക്കുകള്‍ക്കിടയില്‍ ഉണര്‍ന്നിരിക്കാനും പരിസരത്തെ അറിഞ്ഞു ജീവിക്കാനും പ്രചോദിപ്പിക്കുന്നതായിരുന്നു 'പെന്കതിര്' സാംസ്കാരികസംഗമം. ഇത്തരംഅവസരങ്ങള്ക്കു നിരന്തരം കൂടാന്‍ തീര്‍ച്ചപ്പെടുത്തിയാണ് സംഗമം പിരിഞ്ഞത്.
റിയാദ് നോര്‍ത്ത് കലാലയം സാംസ്കാരിക വേദിക്ക് കീഴില്‍ പ്രവാസി യുവാക്കളുടെ സാംസ്കാരിക ഉണര്‍വുകളെ ലക്ഷ്യംവെച്ച് മലാസിലെ അല്‍മാസ് ഓഡിറ്റോറിയത്തില്‍ സോണ്‍ ചെയര്മാന് ഷുഹൈബ് സഅദിയുടെ അധ്യക്ഷതയില്‍ നടന്ന സംഗമത്തില്‍ റിയാദ് നോര്‍ത്ത് കലാലയം സെക്രട്ടറി നിഹാല്‍ അഹമ്മദ് വിഷയംഅവതരിപ്പിച്ചു.
ആര്.എസ്.സി ഗ്ലോബല്‍ കലാലയം സെക്രട്ടറി സലീം പട്ടുവം, സൗദി ഈസ്റ്റ് നാഷനല്‍ കലാലയം സെക്രട്ടറി നൗഷാദ് മാസ്റ്റര്‍, നാഷനല്‍ എക്സിക്യൂട്ടീവ് അംഗങ്ങളായ സയ്യിദ് ഷബീര്‍ അലി തങ്ങള്‍, ജാബിര്‍ അലി കൊണ്ടോട്ടി പ്രസംഗിച്ചു. വിവിധ സെഷനുകളിലായി അഷ്കര്മഴൂര്, അക്ബര്‍അലി, ഷുഹൈബ് കോട്ടക്കല്‍, അഷ്റഫ് അണ്ടോണ എന്നിവര്‍ ഇടപെട്ടു. സജീദ് മാട്ട സ്വാഗതവും ഉവൈസ് വടകര നന്ദിയുംപറഞ്ഞു.
Content Highlights: Cultural debates shape ideas RSC
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..