കൂപ്പൺ നറുക്കെടുപ്പിൽ 32ഗ്രാം ഗോൾഡ് കോയിന് അർഹനായ സബാജ് എം ജേക്കബിന് കേളി രക്ഷാധികാരി കമ്മിറ്റി സെക്രട്ടറി കെപിഎം സാദിഖും, കേളി സെക്രട്ടറി സുരേഷ് കണ്ണപുരവും ചേർന്ന് സമ്മാനം കൈമാറുന്നു
റിയാദ് : കേളി കലാ സാംസ്കാരിക വേദിയുടെ നേതൃത്വത്തില്‍ നടത്തിയ 'സഫാമക്ക-കേളിമെഗാ ക്രിക്കറ്റ് 2022' നോടനുബന്ധിച്ച് നടന്ന കൂപ്പണ്‍ നറുക്കെടുപ്പിലെ വിജയികള്‍ക്കുള്ള സമ്മാന വിതരണം നടത്തി. ബത്ഹ ക്ലാസിക്ക് ഓഡിറ്റോറിയത്തില്‍ നടത്തിയ ചടങ്ങ് കേളി രക്ഷാധികാരി കമ്മിറ്റി സെക്രട്ടറി കെ.പി.എം.സാദിഖ് ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ കേളി ജോയിന്റ് സെക്രട്ടറി മധു ബാലുശ്ശേരി ആമുഖ പ്രഭാഷണം നടത്തി. കേളി പ്രസിഡന്റ് സെബിന് ഇക്ബാല്‍ അധ്യക്ഷത വഹിച്ചു. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതം പറഞ്ഞു. 4ജിസി സപ്പോര്‍ട്ടിങ് ടീം സ്പോണ്സര് ചെയ്ത ഒന്നാം സമ്മാനം 32 ഗ്രാം ഗോള്‍ഡ് കോയിന് അര്‍ഹനായ സബാജ് എം ജേക്കബിന് കേളി രക്ഷാധികാരി കമ്മിറ്റി സെക്രട്ടറി കെപിഎം സാദിഖും, കേളി സെക്രട്ടറി സുരേഷ് കണ്ണപുരവും ചേര്‍ന്ന് സമ്മാനം കൈമാറി.
ബേക്കേഴ്സ് കോവ് സ്പോണ്സര് ചെയ്ത രണ്ടാം സമ്മാനമായ 16 ഗ്രാം ഗോള്‍ഡ് കോയിന് അര്‍ഹനായ റഫീഖ് അരിപ്രക്ക് ബേക്കേഴ്സ് കോവ് എം.ഡി പ്രിന്‍സ് തോമസ് സമ്മാനം നല്കി. സഫാമക്ക സ്പോണ്സര് ചെയ്ത മൂന്നാം സമ്മാനമായ 8 ഗ്രാം ഗോള്‍ഡ് കോയിന് അര്‍ഹനായ സുലൈമാന്‍ ഊരകത്തിന് രക്ഷാധികാരി സമിതി അംഗം ഷമീര്‍ കുന്നുമ്മല്‍ കൈമാറി. 4ജിസി സപ്പോര്‍ട്ടിങ് ടീം നല്കുന്ന നാലാം സമ്മാനമായ 32' എല്‍ഇഡി ടിവിക്ക് അര്‍ഹനായ ഫഹദിന് സെക്രട്ടറി സുരേഷ് കണ്ണപുരം കൈമാറി. റിയാദ്, അല്‍ഖര്‍ജ്, ദവാദ്മി, മജ്മ എന്നിവിടങ്ങിളിലുള്ള അറബ്, ഫില്‍പൈന്‍സ്, ഇന്ത്യന്‍, നേപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യക്കാരായ 176 പേര് കേളിയുടെ ആദ്യ മെഗാ ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഭാഗമായ കൂപ്പന്‍ സമ്മാനങ്ങള്‍ക്ക് അര്‍ഹരായി.
ഒന്നാം സമ്മാനര്‍ഹനായ സബാജ് കേളിയുടെ ഒരു ലക്ഷം പൊതിച്ചോറ് പദ്ധതിയിലേക്ക് 200 പൊതിച്ചോറുകള്‍ സംഭാവന ചെയ്തുകൊണ്ട് തന്റെ സന്തോഷം സദസില്‍ പങ്കുവെച്ചു.
കേളിയയുടെ 12 ഏരിയകളില്‍ നിന്നും വന്ന സമ്മാനങ്ങള്‍ അതാത് ഏരിയ കമ്മറ്റി അംഗങ്ങളും രക്ഷാധികാരി സമിതി ആംഗങ്ങളും ചേര്‍ന്ന് വിതരണം ചെയ്തു. ബേക്കേഴ്സ് എം.ഡി പ്രിന്‍സ്, ഫ്ളക്സി മാര്‍ക്കറ്റിംഗ് മാനേജര്‍ ശ്രീ സാനു, പ്രസാദ് വഞ്ചിപ്പുര, ക്രിക്കറ്റ് ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്മാന് പ്രഭാകരന് കണ്ടോന്താര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ടൂര്‍ണമെന്റ് കമ്മറ്റി കണ്‍വീനര്‍ ഗഫൂര്‍ ആനമങ്ങാട് ചടങ്ങിന് നന്ദി പറഞ്ഞു.
Content Highlights: cricket tournament coupon by safa mecca kelii
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..