Photo: paravasi mail
ജിദ്ദ: 2022-23 വര്‍ഷത്തെ പ്ലസ് ടു പരീക്ഷയില്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ജിദ്ദയിലെ സ്ട്രീം ടോപ്പര്‍ (കൊമേഴ്‌സ്) ആയി ഉന്നത വിജയം നേടിയ ഹാത്തിം അലിയെ മസ്ജിദ് അബൂബക്കര്‍ സിദ്ദീഖ് ഖുര്‍ആന്‍ ലേണിംഗ് സ്‌കൂള്‍ (ക്യു.എല്‍.എസ്) പഠിതാക്കള്‍ അനുമോദിച്ചു. ക്യു എല്‍ എസ് ക്ലാസിലെ സ്ഥിരം പഠിതാവായിരുന്നു ഹാത്തിം അലി.
ആധുനിക കാലഘട്ടത്തില്‍ ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം തന്നെ കുട്ടികള്‍ക്ക് മതവിദ്യാഭ്യാസവും നിര്‍ബന്ധമായും നല്‍കേണ്ടതുണ്ടെന്നും അതിനായി രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ക്യു.എല്‍.എസ് ഇന്‍സ്ട്രക്റ്റര്‍ മൗലവി ലിയാഖത്തലി ഖാന്‍ ഉദ്‌ബോധിപ്പിച്ചു. ലക്ഷ്യബോധമുള്ള തലമുറയെ വാര്‍ത്തെടുക്കാന്‍ വിശുദ്ധ ഖുര്‍ആന്‍ പഠിക്കുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യേണ്ടതുണ്ടെന്നും അനുമോദന യോഗത്തില്‍ അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
പരിപാടിക്ക് ഇസ്ലാഹി സെന്റര്‍ ദഅവാ വിഭാഗം കണ്‍വീനര്‍ അബ്ദുറഹ്‌മാന്‍ ഫാറൂഖി, ക്ലാസ് ലീഡര്‍ ഇബ്രാഹീം കണ്ണൂര്‍, മന്‍സൂര്‍ പൊന്നാനി, നവാസ് നിലമ്പൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഉപരിപഠനത്തിനായി നാട്ടില്‍ പോയ ഹാത്തിമിന് വേണ്ടി പിതാവ് ഷമീര്‍.എന്‍.ടി ഉപഹാരം സ്വീകരിച്ചു.
Content Highlights: congratulated Hatim Ali for plus two win
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..