പി.ജെ.ബി.എസ്. ശിശുദിനാഘോഷത്തിൽ മുഖ്യാതിഥിയായെത്തിയ അൽ വുറുദ് ഇന്റർനാഷണൽ സ്‌കൂൾ വൈസ് പ്രിൻസിപ്പൽ സുനിൽ കുമാറിന് അലി തേക്കുതോടും ജയൻ നായരും സംയുക്തമായി ഉപഹാരം കൈമാറുന്നു
ജിദ്ദ: പത്തനംതിട്ട ജില്ലാ സംഗമം ജിദ്ദയുടെ ബാലജന വിഭാഗം (പി.ജെ.ബി.എസ്.) ശിശുദിനം ആഘോഷിച്ചു. കുട്ടികളുടെ നേതൃത്വത്തില്‍ വിവിധ മത്സരങ്ങളും കലാപരിപാടികളും ഡ്രോയിങ്, കളറിങ്, കവിതകള്‍, പ്രസംഗം എന്നിവയും നടത്തി.
കുട്ടികളില്‍ കലയ്ക്കും പഠനത്തിനുമുള്ള സമയം എങ്ങനെ കണ്ടെത്താം, എങ്ങനെ അച്ചടക്കമുള്ളവരായി കുട്ടികള്‍ക്ക് മാറാന്‍ കഴിയും എന്ന വിഷയത്തില്‍ മുഖ്യാതിഥി അല്‍ വുറുദ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ സുനില്‍ കുമാര്‍ സംസാരിച്ചു. ചില്‍ഡ്രന്‍സ് വിങ് പ്രസിഡന്റ് ശ്വേത ഷിജു അധ്യക്ഷയായിരുന്ന ചടങ്ങ് പി.ജെ.എസ്. പ്രസിഡന്റ് അലി തേക്കുതോട് ഉദ്ഘാടനം ചെയ്തു. ആന്‍ഡ്രിയ ലിസ ഷിബു സ്വാഗതവും ഡാന്‍ മാത്യു മനോജ് നന്ദിയും പറഞ്ഞു. പ്രവര്‍ത്തന റിപ്പോര്‍ട്ട് ജഫ്രിന്‍ ജോജിയും വിഷന്‍ 2023 സ്‌നേഹ ജോസഫും അവതരിപ്പിച്ചു.
സിനിമാറ്റിക് ഡാന്‍സ്, ഭരതനാട്യം എന്നിവയും സ്വാതന്ത്ര്യസമര സേനാനികളെയും ഇന്ത്യന്‍ ദേശീയതയെക്കുറിച്ചുള്ള സ്‌കിറ്റും പരിപാടികള്‍ക്ക് മാറ്റു കൂട്ടി. ചില്‍ഡ്രന്‍സ് വിങ് കണ്‍വീനര്‍ സാബുമോനും ലേഡീസ് വിങ് പ്രസിഡന്റ് ബിജി സജിയും പരിപാടികള്‍ നിയന്ത്രിച്ചു. ജോര്‍ജ് വറുഗീസ് പന്തളം, മനു പ്രസാദ്, ജോസഫ് വടശേരിക്കര, മാത്യു തോമസ്എന്നിവര്‍ പ്രോഗ്രാമിന് നേതൃത്വം നല്‍കി. ഐലിന്‍ ഷാജി അവതാരികയും നാദിയ നൗഷാദ്, ആസ്മ സാബു, ശ്വേതാ ഷിജു, ആന്‍ഡ്രിയ ഷിബു, സെയ്‌റാ ഷാജി, മനോജ് മാത്യു എന്നിവര്‍ പ്രോഗ്രാമുകളുടെ കോറിയോഗ്രാഫര്‍മാരുമായിരുന്നു.

Content Highlights: childrens day jeddah
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..