കേരള സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗവര്‍ണറെ ഉപയോഗിക്കുന്നത് നിര്‍ത്തണം - ജിദ്ദ നവോദയ ഏരിയ കണവന്‍ഷന്‍


നവോദയ അനാകിഷ് ഏരിയ കൺവെൻഷൻ ജിദ്ദ നവോദയ മുഖ്യ രക്ഷാധികാരി ഷിബു തിരുവനന്തപുരം ഉദ്ഘാടനം ചെയ്യുന്നു.

ജിദ്ദ: കേരള സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കേന്ദ്രം ഗവര്‍ണറെ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് ജിദ്ദ നവോദയ അനാകിഷ് ഏരിയ കണവന്‍ഷന്‍. കഴിഞ്ഞ ഇടത് മുന്നണി സര്‍ക്കാരിനെ അപകീര്‍ത്തി പെടുത്തി വീണ്ടും അധികാരത്തില്‍ വരുന്നത് തടയാന്‍ കേന്ദ്രവും കേരളത്തിലെ യുഡിഎഫും നടത്തിയ കുതന്ത്രങ്ങള്‍ ആരും മറന്നിട്ടില്ല. കേരളം കണ്ട ഏറ്റവും നല്ല ജനകീയഗവണ്മെന്റിനെതിരെ, നിസ്സഹായരായ പ്രതിപക്ഷം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഭരണഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കികൊണ്ട് ഇടതു പക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഉള്ള ശ്രമം തുടരുകയാണ്.

സര്‍വകലാശാല വൈസ് ചാനന്‍സലര്‍മാരെ മാറ്റുന്നതില്‍ തുടങ്ങി, തനിക്കെതിരെ പ്രസംഗിക്കുന്ന മന്ത്രിമാരെ വരെ മാറ്റണം എന്നാവശ്യപ്പെട്ട ഗവര്‍ണര്‍, തന്നോട് ചോദ്യങ്ങള്‍ ചോദിക്കുന്ന മാധ്യമങ്ങളെ വിലക്കുന്നിടത്തു വരെ കാര്യങ്ങള്‍ എത്തി നില്‍ക്കുന്നു. ഭരണഘടനാ സംരക്ഷകനായി വര്‍ത്തിക്കേണ്ട ഗവര്‍ണര്‍ ഭരണഘടനാ ചട്ടങ്ങള്‍ കാറ്റില്‍ പറത്തി ആര്‍ എസ് എസിന് വിട് പണി ചെയ്തുകൊണ്ട് സ്വയം അപഹാസ്യനായി തീരുന്നു.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കാവിവല്‍ക്കരണം നടപ്പിലാക്കാനും, ജനങ്ങള്‍ ഭൂരിപക്ഷം നല്‍കി അധികാരത്തില്‍ എത്തിച്ച ഇടതുപക്ഷ ഗവണ്മെന്റിനെ അസ്ഥിരപ്പെടുത്താനും ആര്‍എസ്എസിന് ചട്ടുകമായി പ്രവര്‍ത്തിച്ചുകൊണ്ട് ഗവര്‍ണര്‍ പദവിയെ അവഹേളിച്ചു കൊണ്ടിരിക്കുന്ന കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രവര്‍ത്തികളില്‍ അനാകിഷ് ഏരിയ കണവെന്‍ഷന്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

ഏരിയ പ്രസിഡന്റ് ഗഫൂര്‍ മമ്പുറത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കണ്‍വന്‍ഷന്‍ ജിദ്ദ നവോദയ മുഖ്യ രക്ഷാധികാരി ഷിബു തിരുവനന്തപുരം ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി പ്രേംകുമാര്‍ വട്ടപ്പൊയില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ഏറ്റവും കൂടുതല്‍ പ്രാവസികള്‍ യാത്ര ചെയ്യാന്‍ ആശ്രയിക്കുന്ന കരിപ്പൂര്‍ വിമാനത്താവളത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവഗണ അവസാനിപ്പിച്ച് വലിയ വിമാനങ്ങള്‍ ഇറങ്ങുവാനുള്ള സൗകര്യം എത്രയും പെട്ടെന്ന് ഏര്‍പ്പെടുത്തണമെന്നും കണ്‍വെന്‍ഷന്‍ കേന്ദ്ര സര്‍ക്കാറിനോടഭ്യര്‍ത്ഥിച്ചു.

കണ്‍വന്‍ഷനില്‍ പ്രതിനിധികള്‍ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. കേന്ദ്ര കമ്മിറ്റി മെമ്പര്‍ ഹഫ്‌സ മുസാഫര്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

നവോദയ ട്രഷറര്‍ സിഎം അബ്ദുല്‍റഹ്‌മാന്‍, രക്ഷാധികാരി സമിതി അംഗം ഫിറോസ് മുഴുപ്പിലങ്ങാട്, അനാകിഷ് ഏരിയ രക്ഷാധികാരിയും കേന്ദ്ര ജീവകാരുണ്യ കണ്‍വീനറുമായ ജലീല്‍ ഉച്ചാരക്കടവ്, നവോദയ വൈസ്പ്രസിഡന്റ് അനുപമ ബിജുരാജ്, മീഡിയ കണ്‍വീനര്‍ റഫീഖ് പത്തനാപുരം, ഏരിയ ട്രഷറര്‍ മുസ്തഫ ടി.കെ, എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

കേന്ദ്രകമ്മിറ്റി മെമ്പര്‍മാരായ ബിജുരാജ് രാമന്തളി, ഷിനു കെ. എച്ച്, കുടുംബവേദി കേന്ദ്ര കമ്മിറ്റി മെമ്പര്‍ സിജി പ്രേംകുമാര്‍, ഏരിയ ജോയിന്റ് സെക്രട്ടറി അബ്ദുല്‍ ഖാദര്‍ എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. കേന്ദ്രകമ്മിറ്റി മെമ്പര്‍ മുസാഫര്‍ പാണക്കാട് സ്വാഗതവും ഏരിയ കമ്മിറ്റി മെമ്പര്‍ മുഹമ്മദ് ഒറ്റപ്പാലം നന്ദിയും പറഞ്ഞു.

Content Highlights: centre using governor to sabotage the state government, jiddha navodaya anakish area convention


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


35:54

പാട്ടുകള്‍ ഹിറ്റാണ് പാട്ടുകാരിയോ?; മാറ്റിനിര്‍ത്തിയാല്‍ ഒരു 'ചുക്കുമില്ലെ'ന്ന് പുഷ്പവതി

Dec 6, 2022

Most Commented