, (Photo: ,)
മദീന: അമ്മയ്ക്കും അവരുടെ രണ്ട് കുട്ടികള്‍ക്കും പരിക്കേല്‍പ്പിച്ച് ആശ്രദ്ധമായി വാഹനമോടിച്ച ഡ്രൈവറെ മദീനയിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് (മൂറൂര്‍) അറസ്റ്റ് ചെയ്തു. അശ്രദ്ധമായി കാര്ഓടിക്കുന്നതിന്റെ വീഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് ട്രാഫിക് പോലീസ് ഡ്രൈവറെ അറസ്റ്റ് ചെയ്യുകയായിരുന്നു. അശ്രദ്ധമായി വാഹനമോടിച്ചതിനെ തുടര്‍ന്ന് വാഹനം റോഡില്‍ തെന്നിമാറി നിര്‍ത്തിയിട്ടിരുന്ന മറ്റ് രണ്ട് വാഹനങ്ങളില്‍ ഇടിക്കുകയും ചെയ്തു.
അപകടത്തില്‍ മറ്റ് 3 പേര്‍ക്ക് നിസാര പരിക്കേല്‍ക്കുകയും ചെയ്തു. വീടിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന രണ്ട് കാറുകള്‍ക്ക് അരികിലൂടെ നടക്കുകയായിരുന്നു അമ്മയും മക്കളും. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട ഡ്രൈവറുടെ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച പലരും ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്ത് ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. മദീനയിലെ അല്‍ ഹംറ പരിസരത്താണ് അപകടമുണ്ടായത്. അശ്രദ്ധമായി വാഹനമോടിച്ച ഡ്രൈവര്‍ക്കെതിരെ നിയമം അനുശാസിക്കുന്ന പിഴ അടക്കമുള്ള നടപടി സ്വീകരിക്കാന്‍ കേസ് ട്രാഫിക് അതോറിറ്റിക്ക് കൈമാറിയതായി ട്രാഫിക് പോലീസ് അറിയിച്ചു.
Content Highlights: car driver arrested for rash driving mother and kids got injured
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..