ബസപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം; സൗദിയിലുള്ള ഭര്‍ത്താവിന്റെ അടുത്ത് നിന്ന് വരുന്നതിനിടെ


സലീന

അങ്കമാലി: ടൂറിസ്റ്റ് ബസ് പിന്നിലിടിച്ചതിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി. ലോഫ്‌ളോര്‍ ബസിന്റെ ചില്ലു തകര്‍ന്ന് ബസില്‍നിന്നു തെറിച്ച് റോഡിലേക്കു വീണ് യുവതി മരിച്ചു. മലപ്പുറം തിരൂരങ്ങാടി ചെമ്മാട് കോരത്ത് കണ്ടന്‍ ഷാഫിയുടെ ഭാര്യ സലീന (38) യാണ് മരിച്ചത്. അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു.

ഞായറാഴ്ച പുലര്‍ച്ചെ 5.30-ന് ദേശീയപാതയില്‍ അങ്കമാലി കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റേഷനു മുന്നിലായിരുന്നു അപകടം. സലീനയോടൊപ്പം ബസില്‍ സഞ്ചരിച്ചിരുന്ന സഹോദരി അസ്മാബി (45), അസ്മാബിയുടെ ഭര്‍ത്താവ് അബ്ദുല്‍ റഷീദ് (53), മകന്‍ ഹിലാല്‍ (8), ബസിലെ യാത്രക്കാരിയായിരുന്ന നൂറനാട് വിളയില്‍ പുത്തന്‍വീട്ടില്‍ ടീനാമോള്‍ ഫിലിപ്പ് (27) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്ക് സാരമുള്ളതല്ല.സലീന മൂന്നുമാസം മുമ്പ് സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് ഷാഫിയുടെ അടുത്തേക്ക് പോയിരുന്നു. ഉംറ നിര്‍വഹിച്ച് മടങ്ങിവന്നതാണ്. നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങി നാട്ടിലേക്ക് പോകാനാണ് കെ.എസ്.ആര്‍.ടി.സി. ലോഫ്‌ളോര്‍ ബസില്‍ കയറിയത്. സലീനയെ വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്തിയതാണ് സഹോദരിയും കുടുംബവും. വിമാനത്താവളത്തില്‍നിന്ന് അങ്കമാലിയിലെത്തിയ ലോഫ്‌ളോര്‍ ബസ് സ്റ്റാന്‍ഡില്‍ കയറുന്നതിനായി തിരിച്ചു. ആലുവ റോഡില്‍നിന്ന് വലത്തോട്ട് തിരിഞ്ഞ് സ്റ്റാന്‍ഡിലേക്ക് കയറുകയായിരുന്ന ലോഫ്‌ളോര്‍ ബസിന്റെ പിന്‍ഭാഗത്ത് ടൂറിസ്റ്റ് ബസ് ഇടിക്കുകയായിരുന്നു. ടൂറിസ്റ്റ് ബസ് കര്‍ണാടകയില്‍നിന്നു വന്നതാണ്. സലീന ഇരുന്ന പിന്‍സീറ്റിന്റെ വശത്താണ് ടൂറിസ്റ്റ് ബസ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ലോഫ്‌ളോര്‍ ബസിന്റെ ചില്ലുതകര്‍ന്ന് സലീന ബസില്‍നിന്ന് റോഡിലേക്ക് തെറിച്ചുവീണു. റോഡില്‍ തലയടിച്ചാണ് മരണം.

മക്കള്‍: ഷബ്ന, ഷഹ്ല. അങ്കമാലി താലൂക്കാശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

Content Highlights: bus accident-pravasi-women death-While coming from Saudi to her husband


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented