ജിസാനിൽ 'ജല' രക്തദാനക്യാമ്പ് സംഘടിപ്പിച്ചു 


1 min read
Read later
Print
Share

സൗദി സ്ഥാപക ദിനത്തോടനുബന്ധിച്ച് 'ജല' ജിസാനിൽ സംഘടിപ്പിച്ച രക്തദാനക്യാമ്പിൽ രക്തദാനം നടത്തുന്ന ജല പ്രവർത്തകർ

ജിസാൻ : സൗദി സ്ഥാപക ദിനത്തോടനുബന്ധിച്ച് ജിസാൻ ആർട്ട് ലവേഴ്സ് അസോസിയേഷൻ (ജല) ജിസാൻ വെസ്റ്റ് യൂണിറ്റ് കമ്മിറ്റി 'രക്തദാനം മഹാദാനം' എന്ന പേരിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജിസാൻ ജനറൽ ആശുപത്രിയിൽ നടന്ന ക്യാമ്പിൽ ജലയുടെ വിവിധ യൂണിറ്റുകളിൽ നിന്നും നിരവധി പ്രവാസികൾ രക്തദാനത്തിൽ പങ്കാളികളായി.

ജല ജനറൽ സെക്രട്ടറി സതീഷ് കുമാർ നീലാംബരി ക്യാമ്പ് ഉൽഘാടനം ചെയ്തു. ജല യൂണിറ്റ് പ്രസിഡന്റ് സലാം എളമരം അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മറ്റി ട്രഷററും ജിസാൻ സർവകലാശാല പബ്ലിക് ഹെൽത്ത് സയൻസ് വിഭാഗം അധ്യാപകനുമായ ഡോ. ജോ വർഗ്ഗീസ് രക്തദാനത്തെക്കുറിച്ച് പ്രഭാഷണം നടത്തി. ജല കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ഫൈസൽ മേലാറ്റൂർ, രക്ഷാധികാരി വെന്നിയൂർ ദേവൻ, ജീവകാരുണ്യ വിഭാഗം ചെയർമാൻ സണ്ണി ഓതറ, സെക്രട്ടറിമാരായ സലാം കൂട്ടായി, അനീഷ് നായർ, കേന്ദ്ര കമ്മറ്റി വൈസ് പ്രസിഡന്റ് ഡോ. രമേഷ് മൂച്ചിക്കൽ തുടങ്ങിയവർ സംസാരിച്ചു. യൂണിറ്റ് ജീവ കാരുണ്യ വിഭാഗം കൺവീനർ അന്തുഷചെട്ടിപ്പടി സ്വാഗതവും ബിനു ബാബു നന്ദിയും പറഞ്ഞു.

പ്രവാസികൾക്കിടയിൽ രക്തദാനത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിന് ജല നടത്തുന്ന പ്രവർത്തനങ്ങളെ ജിസാൻ ജനറൽ ആശുപത്രി ബ്ലഡ് ബാങ്ക് ഡയറക്ടർ യാസിർ മജ്റബി അഭിനന്ദിച്ചു. ജല ഭാരവാഹികളായ സിയാദ് പുതുപ്പറമ്പിൽ, വസീം മുക്കം, ജബ്ബാർ പാലക്കാട്, സലിം മൈസൂർ, ഗഫൂർ പൊന്നാനി, ഷിനി ബിനു എന്നിവർ രക്തദാനക്യാമ്പിന് നേതൃത്വം നൽകി.

Content Highlights: blood donation camp was organized in jizan by jala

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

Most Commented