Photo: Pravasi mail
ജിദ്ദ: വിദേശികളെ വിവാഹം കഴിച്ച സൗദി വനിതകളുടെ മക്കള്‍ക്ക് പൗരത്വത്തിനു തുല്യമായ പ്രത്യേകാവകാശം നല്കുന്നു. സൗദി പൗരന്മാര്ക്ക് അവകാശപ്പെട്ട ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക സേവനങ്ങള്‍ തുടങ്ങിയവയാണ് ലഭ്യമാകുക. ഇതോടെ സൗദി പൗരന്മാര്ക്ക് തുല്യമായ അവകാശത്തിന് ഇവര്‍ക്കും അവസാശമുണ്ടായിരിക്കും.
മക്കള്‍ക്ക് സൗദി പൗരത്വത്തിനു തുല്ല്യമായ അവകാശം നല്‍കാനുള്ള മന്ത്രിസഭാ തീരുമാനം നടപ്പാക്കിയതില്‍ സന്തോഷവാന്മാരാണ് സൗദി യുവതികളെ വിവാഹം കഴിച്ച പ്രവാസി പിതാക്കന്മാര്.
പൗരത്വം നല്കുന്നതില് സൗദി അറേബ്യ പുതിയ ഭേദഗതിയാണ് കൊണ്ടുവന്നിട്ടുള്ളത്. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് നേരത്തെ ഉണ്ടായ നിയമത്തിലാണ് മാറ്റങ്ങള്‍ വരുത്തിയിട്ടുള്ളത്. ഉന്നത അധികാരികള്‍ അംഗീകാരം നല്‍കിയിരിക്കുന്ന പുതിയ ഭേതഗതി പ്രകാരമുള്ള മാനദണ്ഡങ്ങളും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
സൗദി അറേബ്യന്‍ പൗരത്വ സംവിധാനത്തിന്റെ എട്ട് വ്യവസ്ഥകള്‍ അനുസരിച്ച് വിദേശിയായ പിതാവിന്റെയും സൗദി മാതാവിന്റെയും രാജ്യത്ത് ജനിച്ച ഒരാള്‍ക്ക് സൗദി പൗരത്വം നല്‍കും.
നിയമപരമായി പ്രായമാകുമ്പോള്‍ അയാള്‍ക്ക് രാജ്യത്ത് സ്ഥിരതാമസ പദവിയുണ്ടാകും. നല്ല പെരുമാറ്റവും സ്വഭാവവുമുള്ളവരായിരിക്കണം. കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെട്ടവരാകരുത്. ആറ് മാസത്തില്‍ കൂടുതല്‍ തടവ് അനുഭവിച്ചിട്ടില്ലാത്തവരുമായിരിക്കണം. കണക്കുപ്രകാരം പ്രവാസികളെ വിവാഹം കഴിച്ച സൗദി വനിതകളുടെ എണ്ണം മക്ക മേഖലയില്‍ 584-ഉം റിയാദില്‍ 543-ലുമാണ്. കിഴക്കന്‍ പ്രവിശ്യയിലാകട്ടെ ഇത് 490-ഉം ആണ്. 2011-ല്‍ ഏകദേശം 2000 സൗദി സ്ത്രീകള്‍ വിദേശികളെ വിവാഹം കഴിച്ചതായി നീതിന്യായ മന്ത്രാലയം അടുത്തിടെ പുറത്തിറക്കിയ കണക്കില്‍ വ്യക്തമാക്കിയിരുന്നു.
വിദേശികളെ വിവാഹം കഴിച്ച സൗദി സ്ത്രീകളുടെ മക്കളെ സൗദി പൗരത്വം നേടാന്‍ പ്രാപ്തരാക്കുകയാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. ഇത്തരത്തില്‍ വിവാഹിതരായവരുടെ കുട്ടികള്‍ രാജ്യത്ത് താമസിക്കുമ്പോള്‍ ഭാവിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഒഴിവാക്കുക എന്നിവയാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. വിദേശിയെ വിവാഹം കഴിച്ച സൗദി മാതാവിന്റെ മകന് സൗദി യുവതിയെ വിവാഹം കഴിക്കുകയാണെങ്കില്‍ നിലവില്‍ നിരവധി പ്രശ്നങ്ങളുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് വിവാഹ ലൈസന്‍സ് ലഭിക്കുന്നതിന് തടസ്സങ്ങള്‍ ഉണ്ടാുകുന്നുണ്ട്. പുതിയ നിയമം പ്രാബല്യത്തിലായതോടെ അത്തരം പ്രശ്നങ്ങള്‍ക്ക് വിവരാമം കുറിക്കുവാന്‍ സാധിക്കും.
Content Highlights: Amendment to Saudi Citizenship Law
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..