Photo: Pravasi mail
ജിദ്ദ: ഹജ്ജ് സേവന നാളില്‍ ഹാജിമാര്‍ക്കു ഉപകാരപ്പെടുന്നതിനായുള്ള വീല്‍ ചെയര്‍ ജിദ്ദ കെ.എം.സി.സി. സെന്‍ട്രല്‍ കമ്മിറ്റിക്കു അല്‍ സലാമ ഏരിയ കെ.എം.സി.സി കൈമാറി. ചടങ്ങില്‍ പ്രസിഡന്റ് കെ.സി. അബുബക്കറില്‍ നിന്ന് ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര വീല്‍ ചെയര്‍ ഏറ്റുവാങ്ങി.
അല്‍ സലാമ ഏരിയയിലുള്ള ഒരു സഹോദരനാണ് വീല്‍ചെയര്‍ അല്‍സലാമ കെഎംസിസിക്ക് നല്‍കിയത്. ഹജജ് സേവന നാളില്‍ അവശരായ ഹാജിമാരെ സേവിക്കാന്‍ ഏറ്റവും കൂടുതല്‍ ആവശ്യമായി വരുന്ന സാഹചര്യത്തില്‍ ആണ് ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റിക്ക് വീല്‍ചെയര്‍ കൈമാറിയത്. ചടങ്ങില്‍ അല്‍ സലാമ ഏരിയ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഹാരിസ് പൂക്കോട്ടൂര്‍, സെക്രട്ടറി ഷഫീഖ് കൊണ്ടോട്ടി, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ ബാവ, ശിഹാബ് താമരകുളം, വിപി മുസ്തഫ തുടങ്ങിയര്‍ പങ്കെടുത്തു.
Content Highlights: Al Salama KMCC The wheelchair was handed over
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..