തുടർ ചികിത്സക്കായി നാട്ടിലേക്ക് തിരിക്കുന്ന അബ്ദുസലാം അൽകോബാർ കെഎംസിസി വെൽഫെയർ വിംഗ് പ്രതിനിധി ഹുസൈൻ നിലമ്പൂരിനൊപ്പം ദമാം കിംഗ് ഫഹദ് വിമാനത്താവളത്തിൽ
അല്‍കോബാര്‍: രണ്ടാഴ്ചക്ക് മുന്‍പ് അല്‍കോബാറിലെ കഫ്തീരിയയില്‍ ജോലി ചെയ്യവേ നെഞ്ച് വേദനയെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മലപ്പുറം തനാളൂര്‍ സ്വദേശി പുതിയന്തകത്ത് അബ്ദുല്‍ സലാം ബുധനാഴ്ച നാട്ടിലേക്ക് തുടര്‍ചികിത്സക്ക് വേണ്ടി തിരിച്ചു.
ഹൃദാഘാതം മൂലം സങ്കീര്‍ണമായ വിദഗ്ധ പരിശോധനക്ക് ശേഷം സര്‍ജറി നടത്തുകയും തുടര്‍ന്ന് വൃക്കരോഗം കണ്ടെത്തിയതിനെത്തുടര്‍ന്ന് അടിയന്തരമായി രണ്ട് ഡയാലിസിസിനും വിധേയമായി.
ആശുപത്രിയില്‍ കഴിയവേ സുഹൃത്തുകള്‍ അല്‍കോബാര്‍ കെഎംസിസിയെ ബന്ധപ്പെടുകയും വെല്‍ഫെയര്‍ വിഭാഗം ചെയര്‍മാന്‍ ഹുസൈന്‍ നിലമ്പൂര്‍ ഇടപെടുകയും ഇദ്ദേഹത്തിന് പരിമിതമായ ഇന്‍ഷുറന്‍സ് പരിരക്ഷ മാത്രമായതിനാലും കൂടുതല്‍ ഡയാലിസിസ് വേണ്ടിവരുന്ന സാഹചര്യത്തില്‍ നാട്ടിലെ ബന്ധുക്കളുടെ ആവശ്യപ്രകാരം ഫൈനല്‍ എക്‌സിറ്റ് നേടി നാട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ കൊണ്ട്
വീല്‍ ചെയറില്‍ യാത്ര ചെയ്യേണ്ടി വരുന്ന സാഹചര്യം വന്നതിനാല്‍ വെല്‍ഫയര്‍ വിഭാഗം ഹുസൈന്‍ നിലമ്പൂര്‍ അനുഗമിച്ചു.
Content Highlights: al khobar news
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..