അല്‍കോബാര്‍ കെഎംസിസി വെല്‍ഫയര്‍ വിങ് ഇടപെടല്‍; എട്ട് വര്‍ഷങ്ങള്‍ക്കുശേഷം സുനില്‍പരമു നാട്ടിലെത്തി


നാട്ടിലേക്ക് തിരിക്കുന്ന സുനിൽ പരമുവിന് യാത്രാ രേഖകൾ ഇക്ബാൽ ആനമങ്ങാട് ഹുസൈൻ ഹംസ നിലമ്പൂർ എന്നിവർ കൈമാറുന്നു

അല്‍കോബാര്‍: പതിനഞ്ച് വര്‍ഷത്തിലേറെയായി അല്‍കോബാറില്‍ പ്രവാസിയായിരുന്ന കൊല്ലം ജില്ലയിലെ ചവറ മുകുന്ദപുരം സ്വദേശി സുനില്‍ പരമു എട്ട് വര്‍ഷം നീണ്ട നിയമക്കുരുക്കുകളില്‍നിന്ന് മോചനം നേടി നാട്ടിലെത്തി. അല്‍കോബാറില്‍ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരനായ സുനില്‍ നാലുവര്‍ഷം മുന്‍പ് നാട്ടിലേക്ക് പോകാന്‍ ലേബര്‍ ഓഫീസ് മുഖാന്തരം ശ്രമിക്കുമ്പോള്‍ സ്‌പോണ്‍സര്‍ ഫയല്‍ ചെയ്ത മറ്റൊരു കേസില്‍ വിചാരണ നീളുകയായിരുന്നു.

വിചാരണയില്‍ നേരിടുന്ന പ്രയാസം റിയാദ് ഇന്ത്യന്‍ എംബസി കമ്യൂണിറ്റി വെല്‍ഫയര്‍ വിഭാഗത്തെ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കെ.എം.സി.സി. വെല്‍ഫയര്‍ വിഭാഗം കണ്‍വീനര്‍ ഹുസൈന്‍ ഹംസ വിഷയത്തില്‍ ഇടപെടുകയും കേസ് രജിസ്റ്റര്‍ ചെയ്ത അല്‍കോബാര്‍ പോലീസ് അധികാരികള്‍ മുഖേന വിചാരണ തീര്‍പ്പാക്കാന്‍ റിയാദിലെ കേന്ദ്ര നിയമകാര്യ വിഭാഗത്തെ സമീപിച്ചതിന്റെ അടിസ്ഥാനത്തില്‍ രണ്ടു മാസങ്ങള്‍ക്കുള്ളില്‍ ഫൈനല്‍ എക്‌സിറ്റ് നേടി നാട്ടില്‍പ്പോകാന്‍ അനുമതി നേടുകയായിരുന്നു.



കമ്പനിയില്‍നിന്ന് ലഭിക്കാനുള്ള സര്‍വീസ് ആനുകൂല്യങ്ങളടക്കം കൈപ്പറ്റിയാണ് സുനില്‍ എട്ട് വര്‍ഷങ്ങള്‍ക്കുശേഷം ഇക്കഴിഞ്ഞ വ്യാഴാഴ്ച നാടണഞ്ഞത്. സുനിലിനുള്ള യാത്രാരേഖകള്‍ കെ.എം.സി.സി. കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ഇക്ബാല്‍ ആനമങ്ങാട്, ഹുസൈന്‍ ഹംസ നിലമ്പൂര്‍ എന്നിവര്‍ കൈമാറി. നിയമനടപടികള്‍ പൂര്‍ത്തിയാക്കാന്‍ സഹായിച്ച കെ.എം.സി.സി. വെല്‍ഫയര്‍ വിഭാഗത്തിന് സുനിലും കുടുംബവും നന്ദി അറിയിച്ചു.

Content Highlights: al khobar kmcc welfare wing brought home sunil paramu after eight years


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022

Most Commented