കേളി സംഘടിപ്പിച്ച നായനാർ അനുസ്മരണ പരിപാടിയിൽ സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എൻ രതീന്ദ്രൻ സംസാരിക്കുന്നു
റിയാദ്: നായനാര്‍ സര്‍ക്കാരുകളുടെ ഭരണ പരിഷ്‌കാരങ്ങള്‍ കാലഘട്ടത്തിന്റെ അതിജീവനത്തിന് കരുത്ത് പകരുന്ന ചുവടുകളായിരുന്നു എന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും കര്‍ഷക തൊഴിലാളി യൂണിയന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായ എന്‍. രതീന്ദ്രന്‍ അഭിപ്രായപ്പെട്ടു. ജനകീയാസൂത്രണം വഴി കേരളത്തിലെ ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ വന്നിട്ടുള്ള മാറ്റങ്ങളും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ ചേര്‍ത്തു പിടിച്ചു നടപ്പിലാക്കിയ വിവിധ ക്ഷേമ പദ്ധതികളും സമീപ കാലങ്ങളില്‍ നേരിട്ട പ്രതിസന്ധി ഘട്ടങ്ങളെ മറികടക്കാന്‍ കേരള ജനതക്ക് ഊര്‍ജ്ജം പകരുന്നവയായി.
റിയാദില്‍ കേളി കലാസാംസ്‌കാരിക വേദി സംഘടിപ്പിച്ച നായനാര്‍ അനുസ്മരണ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധ്യാപകന്‍, എഴുത്തുകാരന്‍, ഗ്രന്ഥശാലാ പ്രവര്‍ത്തകന്‍, കേരളാ സ്റ്റേറ്റ് ലൈബ്രേറിയന്‍സ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി, ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന എന്‍. രതീന്ദ്രന്‍ റിയാദില്‍ ഹ്രസ്വ സന്ദര്‍ശനത്തിനായി എത്തിയതായിരുന്നു.
കേളി കേന്ദ്ര രക്ഷാധികാരി സമിതിയുടെ നേതൃത്വത്തില്‍ അല്‍ ഹയര്‍ അല്‍ ഒവൈധ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അനുസ്മരണ യോഗത്തില്‍ സെക്രട്ടറി കെപിഎം സാദിഖ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗങ്ങളായ ഗീവര്‍ഗീസ് ഇടിച്ചാണ്ടി ആമുഖ പ്രഭാഷണവും ടി ആര്‍ സുബ്രഹ്‌മണ്യന്‍ സ്വാഗതവും പറഞ്ഞു. ഷമീര്‍ കുന്നുമ്മല്‍ അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. കേന്ദ്ര രക്ഷാധികാരി സമിതി അംഗങ്ങളായ ഫിറോസ് തയ്യില്‍, സുരേന്ദ്രന്‍ കൂട്ടായ്, ചന്ദ്രന്‍ തെരുവത്ത്, ജോസഫ് ഷാജി, കുടുംബവേദി സെക്രട്ടറി സീബാ കൂവോട്, പ്രസിഡന്റ് പ്രിയ വിനോദ്, ട്രഷറര്‍ ശ്രീഷാ സുകേഷ്, കേളി പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍ സെക്രട്ടറി സുരേഷ് കണ്ണപുരം കേളി സാംസ്‌കാരിക കമ്മറ്റി കണ്‍വീനര്‍ ഷാജി റസാഖ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. രക്ഷാധികാരി സമിതി അംഗം പ്രഭാകരന്‍ കണ്ടോന്താര്‍ നന്ദി പറഞ്ഞു.
Content Highlights: Administrative Reforms of Nayanar Governments Steps to Strengthen the Survival of the Era


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..