അപകടത്തിൽ മരിച്ചവർ
ജിദ്ദ: സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ പാലക്കാട് സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. പാലക്കാട് തോട്ടത്തുപറമ്പില്‍ ഫൈസലിന്റെ മക്കളായ അബിയാന്‍ (ഏഴ്), അഹിയാന്‍ (നാല്), ഭാര്യാ മാതാവ് സാബിറ എന്നിവരാണ് മരിച്ചത്. ഖത്തറില്‍ നിന്നും സൗദിയിലേക്ക് ഉംറ നിര്‍വ്വഹിക്കാന്‍ പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്.
അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഫൈസല്‍, ഭാര്യ സുമയ്യ, ഭാര്യാപിതാവ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. സുമയ്യയുടെ പരിക്ക് ഗുരുതരമല്ല. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഫൈസലിനേയും ഭാര്യാപിതാവിനേയും കൂടുതല്‍ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റുമെന്ന് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.
ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ നിന്നും ഉംറ നിര്‍വ്വഹിക്കാനായി ഇന്നലെ രാവിലെയാണ് സംഘം സൗദിയിലേക്ക് പോയത്. സൗദിയില്‍ മക്ക കിംഗ് അബ്ദുല്ല മെഡിക്കല്‍ സിറ്റിയില്‍ ജോലി ചെയ്തിരുന്ന ഫൈസല്‍ നാല് വര്‍ഷം മുമ്പാണ് ദോഹയിലേക്ക് താമസം മാറ്റിയത്. അപകടത്തില്‍ മരിച്ചവരുടെ മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Content Highlights: accident, three malayali died in saudi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..