സൗദിയില്‍ 700 വനിതാ അഭിഭാഷകര്‍ക്കുകൂടി ലൈസന്‍സ് നല്‍കി 


പ്രതീകാത്മക ചിത്രം

റിയാദ്: സൗദി നീതിന്യായ മന്ത്രാലയം വനിതാ അഭിഭാഷകര്‍ക്കായി 700 പുതിയ ലൈസന്‍സുകള്‍ കൂടി നല്‍കി. ഇതോടെ സൗദിയില്‍ ലൈസന്‍സുള്ള വനിതാ അഭിഭാഷകരുടെ എണ്ണം 2,100 ആയി ഉയര്‍ന്നു. അഭിഭാഷകര്‍ക്കും ട്രെയിനികള്‍ക്കുമായി ഒരു കൂട്ടം ഇലക്ട്രോണിക് സേവനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രാലയത്തിന്റെ ആസ്ഥാനമോ നിയമസ്ഥാപനത്തിന്റെ ജനറല്‍ അഡ്മിനിസ്ട്രേഷനോ സന്ദര്‍ശിക്കാതെ തന്നെ 'നജീസ്' പോര്‍ട്ടലിലൂടെ ലഭ്യമാക്കാന്‍ അവരെ പ്രാപ്തരാക്കുന്നതായും മന്ത്രാലയം അറിയിച്ചു.

അഭിഭാഷകരെ പിന്തുണയ്ക്കുന്നതിനും ഗുണഭോക്താക്കള്‍ക്ക് സൗകര്യമൊരുക്കുന്നതിനും അവരുടെ സമയവും പ്രയത്നവും ലാഭിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ചട്ടക്കൂടിനുള്ളിലാണ് പുരുഷ-വനിതാ അഭിഭാഷകര്‍ക്കായി നാജിസ് പോര്‍ട്ടലിലൂടെ ലഭ്യമാകുന്ന സേവനങ്ങളെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.



ഒരു അഭിഭാഷക ലൈസന്‍സിനായുള്ള അപേക്ഷ, ഒരു അഭിഭാഷകന്റെ ലൈസന്‍സ് പുതുക്കുന്നതിനുള്ള അഭ്യര്‍ഥന, ഒരു പുതിയ ട്രെയിനി അഭിഭാഷകന്റെ രജിസ്ട്രേഷന്‍ എന്നീ സേവനങ്ങള്‍ നാജിസ് പോര്‍ട്ടലിലൂടെ സാധിക്കും.

ട്രെയിനി അഭിഭാഷകരുടെ രജിസ്റ്ററില്‍ രജിസ്ട്രേഷനായി അപേക്ഷിക്കാന്‍ ട്രെയിനിയെ പ്രാപ്തനാക്കുന്നതോടൊപ്പം ട്രെയിനി അഭിഭാഷകനുള്ള ഐഡന്റിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇലക്ട്രോണിക് ആയി നേടുന്നതിനും സഹായകമാകും. 'ട്രെയിനി വക്കീലിനെ മറ്റൊരാളിലേക്ക് മാറ്റുക' എന്ന സേവനം നജീസ് പോര്‍ട്ടല്‍ സേവനം നല്‍കുന്നുണ്ട്. ഒരു അഭിഭാഷകനില്‍നിന്ന് മറ്റൊരു അഭിഭാഷകനിലേക്ക് മാറ്റാനുള്ള അഭ്യര്‍ഥന സമര്‍പ്പിക്കാനും ട്രെയിനി വക്കീലിനായി ആധുനികവും ഇലക്ട്രോണിക് സംവിധാനത്തിലുമുള്ള ഐഡന്റിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് നേടാനും ട്രെയിനിയെ പ്രാപ്തമാക്കുന്നുമുണ്ട്.


Content Highlights: 700 more women lawyers were licensed in Saudi Arabia


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented